
കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ പാനൽ തയ്യാറാക്കുന്നതിനായി യുജിസി നിഷ്കർഷിക്കുന്ന അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, ഇസ്ലാമിക് ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് & ഇന്റർനാഷണൽ റിലേഷൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാമെന്നും, അന്തർദേശീയ രാഷ്ട്രീയം, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം, ഗൾഫ് മേഖലയിലെ സാമ്പത്തിക പരിജ്ഞാനം എന്നിവയുള്ളവർക്ക് മുൻഗണന നൽകുമെന്നും സർവകലാശാല അറിയിച്ചു. താല്പര്യമുള്ളവർ ബയോഡാറ്റയും രേഖകളും diwashoduok@gmail.com എന്ന ഇ-മെയിലിലേക്ക് 2026 ഫെബ്രുവരി 15 വൈകിട്ട് 5 മണിക്ക് മുൻപായി അയക്കേണ്ടതാണ്. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർ ഇന്റർവ്യൂ സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുണ്ട്.
The post കാര്യവട്ടം ക്യാമ്പസിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം appeared first on Express Kerala.



