loader image
രഞ്ജി ട്രോഫി! മുംബൈ നിരയിൽ നിന്ന് അജിങ്ക്യ രഹാനെ പിന്മാറി

രഞ്ജി ട്രോഫി! മുംബൈ നിരയിൽ നിന്ന് അജിങ്ക്യ രഹാനെ പിന്മാറി

2025-26 സീസണിലെ രഞ്ജി ട്രോഫി ടൂർണമെന്റിൽ മുംബൈയുടെ ശേഷിക്കുന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്ന് സീനിയർ താരം അജിങ്ക്യ രഹാനെ പിന്മാറി. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് തീരുമാനമെന്ന് താരം മുംബൈ ക്രിക്കറ്റ് അസോസിയേഷനെ (MCA) അറിയിച്ചു. ഹൈദരാബാദിനും ഡൽഹിക്കുമെതിരെയാണ് മുംബൈയുടെ അടുത്ത മത്സരങ്ങൾ. ഹൈദരാബാദിനെതിരായ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാൻ ഇരിക്കെയാണ് അപ്രതീക്ഷിതമായി രഹാനെയുടെ പിന്മാറ്റം വന്നത്.

സീസണിൽ നിർണ്ണായക മത്സരങ്ങൾ വരാനിരിക്കെ രഹാനെയുടെ അഭാവം മുംബൈയ്ക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ നിന്നാണ് താരം വിട്ടുനിൽക്കുന്നത്. എന്നാൽ ടീം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുകയാണെങ്കിൽ രഹാനെ ടീമിൽ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ രണ്ട് സീസണുകളിലും മുംബൈയ്ക്കായി താരം സജീവമായി കളത്തിലുണ്ടായിരുന്നു.

Also Read: ടി20 ടീമിലേക്ക് ശ്രേയസ് അയ്യരുടെ മാസ്സ് എൻട്രി; ന്യൂസിലാൻഡ് പരമ്പരയിൽ മാറ്റങ്ങളുമായി ഇന്ത്യ

ദേശീയ ടീമിൽ നിന്ന് ഏറെ നാളായി വിട്ടുനിൽക്കുന്ന രഹാനെ 2023 ജൂലൈയിലാണ് അവസാനമായി ഇന്ത്യൻ ജേഴ്സിയണിഞ്ഞത്. നിലവിൽ ഐപിഎൽ 2026 സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (KKR) ക്യാപ്റ്റൻ കൂടിയാണ് അദ്ദേഹം. ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനിരിക്കെ, രഞ്ജിയിലെ ഈ പിന്മാറ്റം ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

See also  പത്മഭൂഷൺ തിളക്കത്തിൽ മമ്മൂട്ടി; ‘ഇച്ചാക്കാ’ എന്ന് വിളിച്ച് മോഹൻലാലിന്റെ അഭിനന്ദനം

The post രഞ്ജി ട്രോഫി! മുംബൈ നിരയിൽ നിന്ന് അജിങ്ക്യ രഹാനെ പിന്മാറി appeared first on Express Kerala.

Spread the love

New Report

Close