loader image
രുചിമാത്രമല്ല ആരോഗ്യവും; പ്രോട്ടീൻ സമ്പുഷ്ടമായ ഇഡലി തയ്യാറാക്കാം, ഇതാ ചില വിദ്യകൾ!

രുചിമാത്രമല്ല ആരോഗ്യവും; പ്രോട്ടീൻ സമ്പുഷ്ടമായ ഇഡലി തയ്യാറാക്കാം, ഇതാ ചില വിദ്യകൾ!

ലയാളികൾക്കും മറ്റ് ദക്ഷിണേന്ത്യക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഭക്ഷണമായ ഇഡലിയെ കൂടുതൽ പോഷകസമൃദ്ധമാക്കി മാറ്റാനുള്ള വഴികൾ പരിചയപ്പെടുത്തുകയാണ് ഇവിടെ. സാധാരണ ഇഡലിയിൽ നിന്ന് വ്യത്യസ്തമായി പ്രോട്ടീൻ ഉൾപ്പെടെയുള്ള പോഷകങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ രാവിലത്തെ ഭക്ഷണം കൂടുതൽ ആരോഗ്യപ്രദമാക്കാം. മൃദുവായ ഇഡലിക്കൊപ്പം സാമ്പാറും ചട്ണിയും ചേരുമ്പോഴുള്ള രുചി നിലനിർത്തിക്കൊണ്ടുതന്നെ, ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും മിനറലുകളും കൂടി ലഭിക്കുന്ന രീതിയിൽ ഇത് തയ്യാറാക്കാവുന്നതാണ്. ഒരു സമ്പൂർണ്ണ ഭക്ഷണമായി ഇഡലിയെ മാറ്റുന്നതിലൂടെ ആരോഗ്യകരമായ ഒരു ദിവസത്തിന് ആവശ്യമായ ഊർജ്ജം നമുക്ക് ഇതിലൂടെ കണ്ടെത്താനാകും.

ആവശ്യമായ ചേരുവകൾ

അരി – 1 കപ്പ്
ഉഴുന്ന് പരിപ്പ് – 1/2 കപ്പ്
ചെറുതായി അരിഞ്ഞ പച്ചക്കറികൾ (കാരറ്റ്, ബീൻസ്, പയർ, ഉള്ളി തുടങ്ങിയവ) – 1/2 കപ്പ്
മല്ലിയില – 2 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടി.സ്പൂൺ (ചെറുതായി അരിഞ്ഞത്)
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ കുറച്ച് എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ് എന്നിവ പൊട്ടിക്കുക. കുറച്ച് എണ്ണ, ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അരിഞ്ഞുവെച്ചിരിക്കുന്ന കാരറ്റ്, ബീൻസ്,പയർ എന്നിവ ചേർത്ത് 2-3 മിനിറ്റ് ചെറുതായി വഴറ്റുക പാതി വെന്ത പച്ചക്കറികളാണ് ഇവിടെ ആവശ്യം ബാക്കി അടുത്ത ഘട്ടത്തിൽ വേവിക്കാം. ഈ കൂട്ട് ചൂടാറിയ ശേഷം ഇഡലി മാവിലേക്ക് ചേർത്ത് നന്നായി ഇളക്കുക. കൂടെ മല്ലിയിലയും ചേർക്കാം. ഇഡലി തട്ടിൽ അല്പം എണ്ണ തടവി മാവ് ഒഴിച്ച് 10-12 മിനിറ്റ് ആവിയിൽ വേവിക്കുക. രുചികരമായ വെജിറ്റബിൾ ഇഡലി തയ്യാർ! ഇത് തേങ്ങ ചമ്മന്തിയുടെയോ സാമ്പാറിന്റേയോ കൂടെ കഴിച്ചാൽ പിന്നെ എന്ത് വേണം.

See also  സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ കുടുംബത്തിന് ഭ്രഷ്ട്: മധ്യപ്രദേശിലെ ഗ്രാമത്തിൽ നിയമവിരുദ്ധ ഉത്തരവ്

The post രുചിമാത്രമല്ല ആരോഗ്യവും; പ്രോട്ടീൻ സമ്പുഷ്ടമായ ഇഡലി തയ്യാറാക്കാം, ഇതാ ചില വിദ്യകൾ! appeared first on Express Kerala.

Spread the love

New Report

Close