loader image
‘ഷിൻഡെ പാർട്ടിയെ ഒറ്റിക്കൊടുത്തതാണ് ബിജെപിക്ക് മേയറെ ലഭിക്കാൻ കാരണം’: സഞ്ജയ് റാവത്ത്

‘ഷിൻഡെ പാർട്ടിയെ ഒറ്റിക്കൊടുത്തതാണ് ബിജെപിക്ക് മേയറെ ലഭിക്കാൻ കാരണം’: സഞ്ജയ് റാവത്ത്

മുംബൈ നഗരസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിന് പിന്നാലെ ഏക്‌നാഥ് ഷിൻഡെയ്‌ക്കെതിരെ വിമർശനവുമായി ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. ഷിൻഡെ പാർട്ടിയെ ഒറ്റിക്കൊടുത്തില്ലായിരുന്നെങ്കിൽ മുംബൈയിൽ ഒരിക്കലും ഒരു ബിജെപി മേയർ വരുമായിരുന്നില്ലെന്ന് റാവത്ത് ആരോപിച്ചു. വഞ്ചനയുടെ പേരിൽ ചരിത്രം രേഖപ്പെടുത്തിയ ജയ് ചന്ദുമായാണ് ഷിൻഡെയെ അദ്ദേഹം ഉപമിച്ചത്. മറാഠി ജനത ഷിൻഡെയെ എക്കാലവും ഒരു വഞ്ചകനായി മാത്രമേ ഓർക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

2022-ൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ താഴെയിറക്കാൻ ഷിൻഡെ നടത്തിയ വിമത നീക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് കാരണമെന്ന് റാവത്ത് ചൂണ്ടിക്കാട്ടി. 39 എംഎൽഎമാരുമായി ഷിൻഡെ നടത്തിയ ആ നീക്കം ശിവസേനയെ തകർക്കാനായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഎംസി തെരഞ്ഞെടുപ്പ് ഫലം വന്നതോടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഷിൻഡെ – താക്കറെ പക്ഷങ്ങൾ തമ്മിലുള്ള വാക്പോര് കൂടുതൽ ശക്തമായിരിക്കുകയാണ്.

Also Read: ‘ജെൻ സി’യുടെ വിശ്വാസം ബിജെപിയിൽ! ബംഗാളിനെ രക്ഷിക്കാൻ തൃണമൂലിനെ പുറത്താക്കണം; പ്രധാനമന്ത്രി

വെള്ളിയാഴ്ച പുറത്തുവന്ന ബിഎംസി തെരഞ്ഞെടുപ്പ് ഫലത്തിൽ 89 സീറ്റുകൾ നേടി ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. സഖ്യകക്ഷിയായ ഷിൻഡെ വിഭാഗം ശിവസേന 29 സീറ്റുകളും സ്വന്തമാക്കി. ഇതോടെ 227 അംഗ കോർപ്പറേഷനിൽ ഇവർ കേവല ഭൂരിപക്ഷം പിന്നിട്ടു. എന്നാൽ, ഭരണകക്ഷികൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ക്രമക്കേടുകൾ നടത്തിയതാണ് തങ്ങളുടെ പരാജയത്തിന് കാരണമെന്നും 1997 മുതൽ തങ്ങൾ ഭരിച്ചിരുന്ന നഗരസഭ കൈപ്പിടിയിലാക്കാൻ ബിജെപി അധാർമ്മിക വഴികൾ തേടിയെന്നും റാവത്ത് ആരോപിച്ചു.

See also  ചൈനീസ് വിപണിയിൽ വെള്ളി വിപ്ലവം! ആഗോള വിപണി പിന്നിൽ; കുതിക്കുന്ന വിലയ്ക്ക് പിന്നിലെ രഹസ്യം?

The post ‘ഷിൻഡെ പാർട്ടിയെ ഒറ്റിക്കൊടുത്തതാണ് ബിജെപിക്ക് മേയറെ ലഭിക്കാൻ കാരണം’: സഞ്ജയ് റാവത്ത് appeared first on Express Kerala.

Spread the love

New Report

Close