
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട. തുടർച്ചയായി രണ്ട് തവണ എംഎൽഎ ആയവർക്ക് വീണ്ടും മത്സരിക്കാൻ ഇളവ് നൽകണമോ എന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തോടെ അന്തിമ തീരുമാനമാകും. ഇത് സംബന്ധിച്ച കേന്ദ്രകമ്മിറ്റിയുടെ മാർഗരേഖ പുറത്തുവരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയൻ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യത്തിലും വ്യക്തത കൈവരും.
സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനൊപ്പം, കേന്ദ്ര സർക്കാരിനെതിരായ വരാനിരിക്കുന്ന സമരപരിപാടികൾക്കും ഈ യോഗത്തിൽ രൂപം നൽകും. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. കേരളത്തിൽ ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കും പാർട്ടി ഇതോടെ ഔദ്യോഗികമായി തുടക്കം കുറിക്കും.
The post സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും; സ്ഥാനാർത്ഥി നിർണ്ണയ മാർഗരേഖ പുറത്തിറക്കിയേക്കും appeared first on Express Kerala.



