
കൊച്ചി നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിക്കുന്ന സ്ത്രീകളെയും പെൺകുട്ടികളെയും മോട്ടോർ സൈക്കിളിലെത്തി കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുന്ന രണ്ട് യുവാക്കളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി. വടുതല സ്വദേശി മുഹമ്മദ് അൻഷാദ് (19), പുല്ലേപ്പടി സ്വദേശി മുഹമ്മദ് റാസിക് (18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇവരുടെ അതിക്രമത്തിനിരയായ പെൺകുട്ടി പരാതി നൽകിയതാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. നാണക്കേട് ഭയന്ന് ഇരകളായ പലരും പരാതിപ്പെടാത്ത സാഹചര്യം പ്രതികൾ മുതലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരാതിക്കാരി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ കലൂർ, കടവന്ത്ര, പാലാരിവട്ടം മേഖലകളിലെ അഞ്ഞൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് സംഘം പ്രതികളെ തിരിച്ചറിഞ്ഞത്. എറണാകുളം നോർത്ത് ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ നിലവിൽ റിമാൻഡ് ചെയ്തു.
The post ഇടവഴികളിലെ കടന്നുപിടുത്തം! പരാതിയുമായി പെൺകുട്ടി എത്തിയതോടെ പ്രതികൾ പിടിയിൽ appeared first on Express Kerala.



