loader image
ഹെൽത്തി ചീസി എ​ഗ് റോൾ ചെയ്താലോ? റെസിപ്പി ഇതാ…!

ഹെൽത്തി ചീസി എ​ഗ് റോൾ ചെയ്താലോ? റെസിപ്പി ഇതാ…!

തിരക്കേറിയ രാവിലെകളിൽ ബ്രേക്ക്‌ഫാസ്റ്റ് ഒഴിവാക്കാതിരിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഈ ഹെൽത്തി ചീസി എഗ്ഗ് റോൾ. കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാം എന്നതുപോലെ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചികരമായ ഒരു വിഭവം കൂടിയാണിത്.

ചേരുവകൾ

മുട്ട – 2
പാല് 1 ടീസ്പൂൺ
കുരുമുളക് പൊടി 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കാരറ്റ് – ​ആവശ്യത്തിന്
ക്യാപ്സിക്കം- ​ആവശ്യത്തിന്
സവോള – ​ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉടച്ച മുട്ടയിലേക്ക് 1 ടീസ്പൂൺ പാൽ ഒഴിച്ച് നന്നായി ബീറ്റ് ചെയ്ത് മാറ്റി വയ്ക്കുക. ഒരു പാൻ എടുത്ത ശേഷം അതിലേയ്ക്ക് 1 ട്ബുൽ സ്പൂൺ ബട്ടർ ഇടുക. ഉടനെതന്നെ ഇതിലേക്ക് ബീറ്റ് ചെയ്ത് വച്ച മുട്ട ഒഴിക്കുക. ചെറുതായി ​ഗ്രേറ്റ് ചെയ്ത ക്യാരറ്റ് ക്യപ്സിക്കം സവോള എന്നിവ അതിന് മുകളിലേക്ക് ഇടുക. അതിന് ശേഷം ​ഗ്രേറ്റ് ചെയ്ത ചീസ് ചേർക്കുക. ഇനി ഇതിന് മുകളിലായി ചപ്പാത്തിയോ കുബ്ബൂയോ അല്ലെങ്കിൽ റൊമാലി റൊട്ടിയോ വച്ച് കൊടുക്കാം. അങ്ങനെ ഏകദേശം 2 മിനിട്ട് ചെറിയ തീയിൽ വേവിക്കുക. 2 മിനിട്ട് കഴിയുമ്പോൾ ഇത് തിരിച്ചിട്ട് അതിന് മുകളിൽ വീണ്ടും ചീസ് ഇടുക. വീണ്ടും 1 മിനിട്ട് കൂടി അങ്ങനെ വേവിക്കുക. അതിന് ശേഷം റോൾ ചെയ്തെടുക്കുക. ചൂടോടെ സോസ് ചേർത്ത് കഴിക്കാവുന്നതാണ്.

See also  ദഹനക്കേടും ഗ്യാസും ഇനി പഴങ്കഥ; അടുക്കളയിലെ ഈ കൂട്ടുകെട്ട് നൽകുന്ന അത്ഭുത മാറ്റങ്ങൾ!

The post ഹെൽത്തി ചീസി എ​ഗ് റോൾ ചെയ്താലോ? റെസിപ്പി ഇതാ…! appeared first on Express Kerala.

Spread the love

New Report

Close