loader image
‘പ്രേമലു’വിനെയും മറികടന്ന് നിവിൻ പോളി; ‘സര്‍വ്വം മായ’ ഇതുവരെ നേടിയത്!

‘പ്രേമലു’വിനെയും മറികടന്ന് നിവിൻ പോളി; ‘സര്‍വ്വം മായ’ ഇതുവരെ നേടിയത്!

ലയാള സിനിമയുടെ ബോക്സ് ഓഫീസിൽ നിവിൻ പോളിയുടെ അവിസ്മരണീയമായ തിരിച്ചുവരവ് അടയാളപ്പെടുത്തി ‘സർവ്വം മായ’ കുതിപ്പ് തുടരുന്നു. അഖിൽ സത്യൻ സംവിധാനം ചെയ്ത ഈ ഹൊറർ കോമഡി ചിത്രം റിലീസ് ചെയ്ത് 24 ദിവസങ്ങൾ പിന്നിടുമ്പോൾ 141 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. ഇതോടെ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ പട്ടികയിൽ ‘പ്രേമലു’വിനെ പിന്നിലാക്കി ചിത്രം ഒൻപതാം സ്ഥാനത്തേക്ക് ഉയർന്നു. നേരത്തെ ‘ലൂസിഫറി’ന്റെ റെക്കോർഡും ഈ ചിത്രം മറികടന്നിരുന്നു.

നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ ‘സർവ്വം മായ’ ഇപ്പോൾ 150 കോടി എന്ന നാഴികക്കല്ലിന് അരികിലെത്തി നിൽക്കുകയാണ്. ക്രിസ്മസ് റിലീസായി എത്തിയ ചിത്രം നാലാം വാരത്തിലും മികച്ച ഒക്കുപ്പൻസിയാണ് നിലനിർത്തുന്നത്. നിലവിൽ തമിഴ്‌നാട്ടിലടക്കം സ്ക്രീനുകൾ കുറവാണെങ്കിലും പ്രദർശിപ്പിക്കുന്ന ഇടങ്ങളിലെല്ലാം ഹൗസ്ഫുൾ ഷോകളുമായാണ് ചിത്രം മുന്നേറുന്നത്. ട്രാക്കർമാരുടെ കണക്ക് പ്രകാരം 24-ാം ദിവസം മാത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 1.45 കോടി രൂപ നെറ്റ് കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചു.

See also  സാമുദായിക ഐക്യനീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; എൻഎസ്എസ് നിലപാടിനെ സ്വാഗതം ചെയ്ത് കുഞ്ഞാലിക്കുട്ടി

Also Read: പൊങ്കൽ പോരാട്ടത്തിൽ ജീവയുടെ തേരോട്ടം; ബോക്സ് ഓഫീസിൽ തരംഗമായി ‘തലൈവർ തമ്പി തലൈമയിൽ’!

ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഫാമിലി ഡ്രാമ എന്ന നിലയിൽ കുടുംബപ്രേക്ഷകർ ചിത്രം ഏറ്റെടുത്തതാണ് ഈ വൻ വിജയത്തിന് കാരണം. അജു വർഗ്ഗീസ്, റിയ ഷിബു എന്നിവർക്കൊപ്പം ജനാർദ്ദനൻ, രഘുനാഥ് പലേരി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഫയർഫ്ലൈ ഫിലിംസ് ആണ് നിർമ്മിച്ചത്. അടുത്ത വാരത്തോടെ ചിത്രം 150 കോടി ക്ലബ്ബിൽ ഇടം പിടിക്കുമെന്നാണ് സിനിമാ ലോകത്തെ പ്രതീക്ഷകൾ.

The post ‘പ്രേമലു’വിനെയും മറികടന്ന് നിവിൻ പോളി; ‘സര്‍വ്വം മായ’ ഇതുവരെ നേടിയത്! appeared first on Express Kerala.

Spread the love

New Report

Close