സുരേഷ് ഗോപിക്കെതിരെ കടുത്ത വിമർശനവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സുരേഷ് ഗോപി ജനിച്ചതിന് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ലെന്നും, ഒരിക്കൽ വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. ആരോടും ചോദിക്കാതെയാണ് അദ്ദേഹം എൻഎസ്എസ് പരമാധികാര സഭയിലേക്ക് കടന്നുവന്നത്. തൃശ്ശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ ആരും വരേണ്ടതില്ലെന്നുംസുകുമാരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ സംസാരിച്ചു. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും നയപരമായ കാര്യങ്ങൾ തീരുമാനിക്കാൻ സതീശന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. എല്ലാ പാർട്ടികളോടും സമദൂരമാണെന്നും എൻഎസ്എസിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന കർശന നിലപാടാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ഉയർത്തിയത്.
The post തൃശ്ശൂർ പിടിച്ചതുപോലെ എൻഎസ്എസ് പിടിക്കാൻ വരേണ്ട; സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് സുകുമാരൻ നായർ appeared first on Express Kerala.



