
വർഷങ്ങൾ നീണ്ട ഇടതുപക്ഷ ബന്ധം അവസാനിപ്പിച്ച് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. സിപിഎമ്മിൽ താൻ ഒരുപാട് കാര്യങ്ങൾ സഹിച്ചുവെന്നും തന്നെ ഉപദ്രവിക്കരുതെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും രാജേന്ദ്രൻ പ്രതികരിച്ചു. തോട്ടം മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്ര സർക്കാരിന്റെ സഹായം അത്യാവശ്യമാണെന്നും അതുകൊണ്ടാണ് ബിജെപിയിലേക്ക് വരാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പ്രമുഖൻ അല്ലെന്നും സിപിഎമ്മിനെ ഒരു കാലത്തും ചതിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
The post സിപിഎമ്മിൽ പലതും സഹിച്ചു, ഇനി ബിജെപിയിൽ; അംഗത്വമെടുത്ത് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ appeared first on Express Kerala.



