loader image
ദമ്പതികൾ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ

ദമ്പതികൾ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് അർധരാത്രിയോടെ കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളുടെ നാല് വയസ്സുള്ള മകനെ ഗുരുതര പരിക്കുകളോടെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിളിച്ചുകൊണ്ട് കുട്ടിയുമായി സുൽഫിയത്ത് എന്ന യുവതി വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാർ വിവരമറിയുന്നത്.

തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ രക്തത്തിൽ കുളിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ബന്ധുവായ യുവാവ് ഓടി രക്ഷപ്പെട്ടെങ്കിലും, സമീപത്തെ പള്ളി ഖബർസ്ഥാനിൽ നിന്ന് പോലീസ് ഇയാളെ പിടികൂടി. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

The post ദമ്പതികൾ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  എപി ഇന്റർ പ്രാക്ടിക്കൽ പരീക്ഷ ഹാൾ ടിക്കറ്റ് 2026 പുറത്തിറങ്ങി

New Report

Close