loader image
സ്പെയിനിൽ വൻ ട്രെയിൻ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു, 21 മരണം

സ്പെയിനിൽ വൻ ട്രെയിൻ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു, 21 മരണം

സ്പെയിനിലെ കർഡോബ നഗരത്തിന് സമീപമുള്ള അഡമുസ് പട്ടണത്തിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ 73 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രദേശത്ത് ഊർജിതമായ രക്ഷാപ്രവർത്തനം നടന്നുവരികയാണ്.

മലാഗയിൽ നിന്ന് മഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, അതേ സമയം ആ ട്രാക്കിലൂടെ വന്ന മഡ്രിഡ്-ഹുവൽവ ട്രെയിൻ ഇതിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. ഏകദേശം 300-ഓളം യാത്രക്കാരാണ് മലാഗയിൽ നിന്നുള്ള ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് മഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു.

The post സ്പെയിനിൽ വൻ ട്രെയിൻ ദുരന്തം; രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു, 21 മരണം appeared first on Express Kerala.

Spread the love
See also  110 സീറ്റ് ലക്ഷ്യം; നിയമസഭാ തിരഞ്ഞെടുപ്പിന് കാസർകോട് ജില്ലയിൽ സിപിഎം ഒരുക്കം തുടങ്ങി

New Report

Close