അഴിക്കോട് മാർത്തോമ്മ തീർത്ഥ
കേന്ദ്രത്തിൽ 12 -ാം അന്തർദേശീയ മതസൗഹാർദ ഹാർമ്മണി അവാർഡ് സമ്മേളനം ഗായകൻ കെ.ജി. മാർക്കോസ് ഉത്ഘാടനം ചെയ്തു.
ഇന്ന് ഗാനമേളകളിൽ ഏത് പാട്ട് പാടണം എന്ന് ഭയപ്പെടേണ്ട അവസ്ഥയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറച്ച് കാലം മുമ്പ് വരെ കേരളത്തിൽ ജാതി ഏതാണെന്നത് ഒരു പ്രശ്നമായിരുന്നില്ല.
കാലം മാറിയത് കണക്കിലെടുത്ത് നാം മുന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി. ടൈസൻ | എംഎൽഎ. അധ്യക്ഷതവഹിച്ചു.
കെ.ജി. മാർക്കോസിന് 12-ാം ഹർമ്മണി അവാർഡ് ഫലകവും 50000/- ക്യാഷ് അവാർഡും ഇ.ടി. ടൈസൻ എം.എൽ എ സമർപ്പിച്ചു. ‘
സിഎംഐ ദേവമാതാ പ്രൊവിൻഷ്യൽ ഫാ.ഡോ. ജോസ് നന്ദിക്കര അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. രാജൻ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീം മുഹമ്മദ്, ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ ഫാ ഡോ.പോൾ പൂവത്തിങ്കൽ, പ്രൊഫ. ജോർജ്ജ് എസ്. പോൾ ,
തീർത്ഥകേന്ദ്രം റെക്ടർ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ, പ്രൊഫ വി എ വർഗ്ഗീസ്, പി.എ.കരുണാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.


