മാനുവൽ പരിഷ്‌കരിക്കും: മന്ത്രി വി ശിവൻകുട്ടി

തൃശൂർ: അടുത്ത വർഷം മുതൽ കേരള സ്‌കൂൾ കലോത്സവത്തിൽ കാതലായ മാറ്റം വരുത്തുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. കാലികമായ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്‌കരിക്കും. കലോത്സവ ഷെഡ്യൂൾ നേരത്തെ പ്രഖ്യാപിക്കും. അതുവഴി കുട്ടികൾക്ക് നേരത്തെ ഒരുങ്ങാനാകും. കേരള സ്‌കൂൾ കലോത്സവ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്പോർട്‌സ് ഡിവിഷനുകളിലെ പരിശീലന കേന്ദ്രങ്ങളുടെ മാതൃകയിൽ കുട്ടികൾക്കായി കലാപരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത് പരിഗണനയിലാണ്. കൂടുതൽ കലാ അധ്യാപകരെ നിയമിക്കും. കലാ, കായിക അധ്യാപകർക്ക് തൊഴിൽ സുരക്ഷ ഉറപ്പാക്കും. മാനവികതയ്ക്കും മനുഷ്യനന്മയ്ക്കുംവേണ്ടി ഏതു നിയമവും മാറ്റിയെഴുതാമെന്ന് തെളിയിച്ച കലോത്സവമാണ് തൃശൂരിൽ നടന്നത്. രോഗബാധിതയായ സിയ ഫാത്തിമയ്ക്ക് ഓൺലൈനായി അറബിക് പോസ്റ്റ‌ർ രചനാ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കി. കാസർകോട്ടെ ആദിവാസിയായ കലാകാരൻ സച്ചുവിന് ഭൂമിയും വീടും സർക്കാർ നൽകും. ഇത് ഔദാര്യമല്ല, അംഗീകാരമാണ്. ഒരു പരാതിയുമില്ലാതെ കലോത്സവം പൂർത്തിയായതും അഭിമാനകരമാണ്. ഉത്തരവാദിത്ത കലോത്സവം എന്നത് എല്ലാവരും ഏറ്റെടുത്തതായും മന്ത്രി

Spread the love
See also  തൃശൂർ ചിമ്മിനിയിൽ ഭീതിവിതച്ച് കാട്ടാന ആക്രമണം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close