
2025 ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഏരീസ് പ്ലെക്സിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ടത് ‘ലോക ചാപ്റ്റർ 1’ എന്ന ചിത്രത്തിനാണ്. മലയാള സിനിമയിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രമായ ‘ലോക’, ഏരീസിൽ നിന്ന് മാത്രം 1.12 കോടി രൂപയാണ് നേടിയത്. 82,000 ടിക്കറ്റുകളാണ് ഈ കാലയളവിൽ വിറ്റഴിഞ്ഞത്. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്തുള്ള ‘കാന്താര ചാപ്റ്റർ 1’ 61,000 ടിക്കറ്റുകളിൽ നിന്ന് 1.12 കോടി രൂപ സ്വന്തമാക്കി (ടിക്കറ്റ് നിരക്കിലെ വ്യത്യാസം കാരണം കളക്ഷനിൽ ലോകയ്ക്ക് ഒപ്പമെത്തി). നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച ‘സർവ്വം മായ’ ആണ് മൂന്നാം സ്ഥാനത്ത്. 1.01 കോടി രൂപയാണ് ഈ ചിത്രം ഏരീസിൽ നിന്ന് മാത്രം വാരിക്കൂട്ടിയത്.
Also Read: നവ്യ നായരും സൗബിനും ഒന്നിക്കുന്ന ‘പാതിരാത്രി’ ഒടിടി റിലീസിനൊരുങ്ങുന്നു
പട്ടികയിൽ നാലാം സ്ഥാനത്തുള്ളത് പ്രണവ് മോഹൻലാൽ-രാഹുൽ സദാശിവൻ കൂട്ടുകെട്ടിന്റെ ‘ഡീയസ് ഈറേ’ ആണ്. 95 ലക്ഷം രൂപയാണ് 52,000 പ്രേക്ഷകരിൽ നിന്ന് ചിത്രം നേടിയത്. മലയാളത്തിന്റെ സർപ്രൈസ് ഹിറ്റായി മാറിയ ‘എക്കോ’ 59.37 ലക്ഷം രൂപയുമായി അഞ്ചാം സ്ഥാനത്തും, മമ്മൂട്ടിയും വിനായകനും തകർത്തഭിനയിച്ച ‘കളങ്കാവൽ’ 53.72 ലക്ഷം രൂപയുമായി ആറാം സ്ഥാനത്തുമുണ്ട്. ഡിസംബറിൽ നടന്ന ഐഎഫ്എഫ്കെ മേളയ്ക്കായി സ്ക്രീനുകൾ വിട്ടുനൽകിയിട്ടും ‘എക്കോ’, ‘കളങ്കാവൽ’ എന്നീ ചിത്രങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നത് ശ്രദ്ധേയമാണ്.
The post ഏരീസ് പ്ലെക്സിനെ ഇളക്കിമറിച്ച് ‘ലോക’; റെക്കോർഡ് കളക്ഷനുമായി ടോപ്പ് 6 ചിത്രങ്ങൾ! appeared first on Express Kerala.



