
അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ തിയേറ്ററുകളിൽ വൻ വിജയം കൊയ്യുമ്പോൾ, ചിത്രീകരണ വേളയിലെ തന്റെ മാനസിക വിഷമങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നായിക റിയ ഷിബു. സിനിമയുടെ ആദ്യ ദിവസങ്ങളിൽ താൻ ശരിയാകുന്നുണ്ടോ എന്നും തന്റെ കാരണത്താൽ ടീമിന് പണം നഷ്ടമാകുമോ എന്നും ഭയന്ന് കരയുമായിരുന്നുവെന്ന് റിയ വെളിപ്പെടുത്തി. വനിതാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
ഷൂട്ടിന്റെ തുടക്കത്തിൽ ചുറ്റുമുള്ളവരുടെ നിസ്സാര പ്രതികരണങ്ങൾ പോലും എന്നെ വിഷമിപ്പിച്ചിരുന്നു. ഞാൻ അത്ര പോരാ എന്ന തോന്നലും ഇൻസെക്യൂരിറ്റികളും കുട്ടിക്കാലം മുതലേ കൂടെയുണ്ട്. എന്നാൽ ‘റിയ നീയാണ് എൻ്റെ ഡെലുലു നീ സ്പെഷ്യലാണ്, ഡെലുലുവാണ് ഈ സിനിമ ഹിറ്റാക്കാൻ പോകുന്നത്’ എന്ന് അഖിൽ ചേട്ടൻ നൽകിയ ഉറപ്പാണ് എനിക്ക് ആത്മവിശ്വാസമായത്. അതാണ് നിങ്ങൾ സ്ക്രീനിൽ കണ്ടത് റിയ പറഞ്ഞു.
Also Read: നവ്യ നായരും സൗബിനും ഒന്നിക്കുന്ന ‘പാതിരാത്രി’ ഒടിടി റിലീസിനൊരുങ്ങുന്നു
റിലീസ് ചെയ്ത് വെറും പത്ത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം ഇപ്പോൾ 150 കോടി ലക്ഷ്യമാക്കി കുതിക്കുകയാണ്. നിലവിൽ 131 കോടി രൂപയാണ് ആഗോള കളക്ഷൻ. നിവിൻ പോളി അജു വർഗീസ് കോമ്പോയുടെ തമാശകളും സിനിമയുടെ ഫീൽ ഗുഡ് സ്വഭാവവുമാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. ഡെലുലു എന്ന കഥാപാത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങൾ തന്റെ ഉള്ളിലെ സങ്കടങ്ങളെ സുഖപ്പെടുത്തിയെന്നും എന്റെ ഉള്ളിലെ കുട്ടിയെ ഒരുപാട് സന്തോഷിപ്പിച്ചെന്നും റിയ കൂട്ടിച്ചേർത്തു.
The post ‘റിയ നീയാണ് എൻ്റെ ഡെലുലു, നീ സ്പെഷ്യലാണ്’; ആത്മവിശ്വാസം നൽകിയത് അഖിൽ സത്യൻ appeared first on Express Kerala.



