
എക്‌സ് പ്ലാറ്റ്‌ഫോമിലെ ഉള്ളടക്ക നിർമ്മാതാക്കൾക്കും എഴുത്തുകാർക്കുമായി ഒരു ദശലക്ഷം ഡോളർ (ഏകദേശം 9 കോടി രൂപ) സമ്മാനത്തുകയുള്ള ലേഖന മത്സരം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. പ്ലാറ്റ്‌ഫോമിലെ ഏറ്റവും മികച്ച ദീർഘരൂപത്തിലുള്ള ലേഖനത്തിനാണ് ഈ വമ്പൻ തുക സമ്മാനമായി നൽകുന്നത്. മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനമായ ‘ഗ്രോക്ക്’ വിവിധ രാജ്യങ്ങളിൽ നിരോധനം നേരിടുന്നതും വിവാദങ്ങളിൽ അകപ്പെട്ടതുമായ സാഹചര്യത്തിലാണ് ശ്രദ്ധ തിരിക്കാനായി ഇത്തരമൊരു പ്രഖ്യാപനം നടന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
2026 ജനുവരി 16-ന് ആരംഭിച്ച ഈ മത്സരത്തിൽ ജനുവരി 28 വരെ ഉപയോക്താക്കൾക്ക് പങ്കെടുക്കാം. നിലവിൽ അമേരിക്കയിലുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. തിരഞ്ഞെടുക്കപ്പെടുന്ന ലേഖനം കുറഞ്ഞത് 1,000 വാക്കുകളെങ്കിലും ഉള്ളതും പൂർണ്ണമായും ഒറിജിനൽ ആയിരിക്കുകയും വേണം. പ്ലാറ്റ്‌ഫോമിലെ വെരിഫൈഡ് ഹോം ടൈംലൈനിൽ ലഭിക്കുന്ന ഇംപ്രഷനുകളെയും ഗുണനിലവാരത്തെയും അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ കണ്ടെത്തുന്നത്.
Also Read: ഷവോമി റെഡ്‌മി നോട്ട് 15 പ്രോ സീരീസ് ഉടൻ ഇന്ത്യയിലേക്ക്; പ്രധാന സവിശേഷതകൾ അറിയാം
ലേഖനങ്ങളുടെ ഉള്ളടക്കത്തിൽ എക്‌സ് കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്വേഷം നിറഞ്ഞതോ, തെറ്റിദ്ധരിപ്പിക്കുന്നതോ, അപകീർത്തികരമോ ആയ ഭാഷ ഉപയോഗിക്കാൻ പാടില്ല. കോപ്പിയടി പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഏറ്റവും പ്രധാനമായി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ലേഖനങ്ങളെ മത്സരത്തിൽ നിന്ന് അയോഗ്യരാക്കും. പ്രീമിയം ഉപയോക്താക്കൾക്കായി എക്‌സ് അടുത്തിടെ അവതരിപ്പിച്ച ‘ആർട്ടിക്കിൾസ്’ ഫീച്ചറിന് പ്രചാരം നൽകുക എന്നതും ഈ മത്സരത്തിന്റെ ലക്ഷ്യമാണ്.
The post എക്‌സിൽ ലേഖനം എഴുതി ഒമ്പത് കോടി നേടാം; എഴുത്തുകാർക്കായി ഇലോൺ മസ്‌കിന്റെ ബമ്പർ സമ്മാനം appeared first on Express Kerala.



