loader image
അലിബാഗിൽ വീണ്ടും വൻ നിക്ഷേപവുമായി വിരാട് കോഹ്‌ലിയും അനുഷ്‌കയും; വാങ്ങിയത് 37.86 കോടിയുടെ ഭൂമി

അലിബാഗിൽ വീണ്ടും വൻ നിക്ഷേപവുമായി വിരാട് കോഹ്‌ലിയും അനുഷ്‌കയും; വാങ്ങിയത് 37.86 കോടിയുടെ ഭൂമി

ബോളിവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും പ്രിയപ്പെട്ട ഇടമായി മാറുന്ന അലിബാഗിൽ വീണ്ടും വൻ നിക്ഷേപം നടത്തി വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമ്മയും. മുംബൈയോട് ചേർന്നുള്ള അലിബാഗിലെ സിറാദ് ഗ്രാമത്തിൽ ഏകദേശം 37.86 കോടി രൂപ മുടക്കി 5.1 ഏക്കർ ഭൂമിയാണ് താരദമ്പതികൾ പുതുതായി സ്വന്തമാക്കിയത്. ജനുവരി 13-നായിരുന്നു ഈ വമ്പൻ ഇടപാടിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്.

5.1 ഏക്കർ (രണ്ട് പ്ലോട്ടുകളിലായി ഏകദേശം 21,010 ചതുരശ്ര മീറ്റർ). 37.86 കോടി രൂപ. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ മാത്രം 2.27 കോടി രൂപ ദമ്പതികൾ അടച്ചു. അലിബാഗിൽ കോഹ്‌ലി നടത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. 2022-ൽ 19 കോടി രൂപ മുടക്കി എട്ട് ഏക്കർ സ്ഥലം ഇവർ വാങ്ങിയിരുന്നു. അവിടെ നിലവിൽ ആഡംബര വില്ലയും അവധിക്കാല വസതിയുമുണ്ട്.

Also Read: ആക്ഷൻ മാമാങ്കത്തിന് ‘ചത്താ പച്ച’ റെഡി; സെൻസർ പൂർത്തിയായി!

മുംബൈയിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്ന സെലിബ്രിറ്റികളുടെ പ്രധാന താവളമായി അലിബാഗ് മാറിക്കഴിഞ്ഞു. ഷാരൂഖ് ഖാൻ, രോഹിത് ശർമ്മ, ദീപിക പദുക്കോൺ രൺവീർ സിംഗ് എന്നിവർക്കും ഇവിടെ സ്വന്തമായി വസതികളുണ്ട്. പുതിയ മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് വന്നതോടെ മുംബൈയിൽ നിന്ന് അലിബാഗിലേക്കുള്ള യാത്ര അതീവ വേഗത്തിലായതും ഇവിടത്തെ റിയൽ എസ്റ്റേറ്റ് മൂല്യം വർദ്ധിപ്പിച്ചു. കൂടാതെ സ്പീഡ് ബോട്ട് സര്‍വീസുകളും ലഭ്യമാണ്. വിരാട് കോഹ്‌ലിക്ക് വേണ്ടി സഹോദരൻ വികാസ് കോഹ്‌ലിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.

See also  ഇന്ത്യ –യൂറോപ്പ് മഹാസഖ്യം; ആഗോള സാമ്പത്തിക ക്രമത്തെ മാറ്റിമറിക്കുന്ന ചരിത്രപ്രധാനമായ വ്യാപാര കരാർ

The post അലിബാഗിൽ വീണ്ടും വൻ നിക്ഷേപവുമായി വിരാട് കോഹ്‌ലിയും അനുഷ്‌കയും; വാങ്ങിയത് 37.86 കോടിയുടെ ഭൂമി appeared first on Express Kerala.

Spread the love

New Report

Close