
സിനിമയിൽ നിന്ന് താത്കാലികമായി വിട്ടുനിൽക്കുന്ന തമിഴ് താരം അജിത് കുമാർ ഇപ്പോൾ റേസിങ് ട്രാക്കിലെ തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയാണ്. ഇതിന്റെ ഭാഗമായി ആരാധകർക്ക് ആവേശകരമായ ഒരു അവസരമാണ് ഒരുക്കിയിരിക്കുന്നത്. അജിത് കുമാർ റേസിങ്ങിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായ് ഓട്ടോഡ്രോമിൽ വെച്ച് അജിത്തിനൊപ്പം ഒരു ഫെരാരി റൈഡ് നടത്താൻ ആരാധകർക്ക് സാധിക്കും. ജനുവരി 25-നാണ് ഈ റൈഡ് സംഘടിപ്പിച്ചിരിക്കുന്നത്. അത്യാധുനിക ഫെരാരി കാറിലാണ് അജിത്തിനൊപ്പം യാത്ര ചെയ്യാനാവുക. ഒരാൾക്ക് 3500 ദിനാർ (ഏകദേശം 86,000 ഇന്ത്യൻ രൂപ) ആണ് റൈഡിന് നൽകേണ്ടത്.
പരസ്യം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമാണ്. “നല്ല സിനിമയ്ക്ക് പ്രൊമോഷൻ ആവശ്യമില്ല” എന്ന അജിത്തിന്റെ പഴയ നിലപാടിനെ കൂട്ടുപിടിച്ചാണ് ചിലർ ട്രോളുന്നത്. ഒരു റേസിങ് ടീമിന് ഇത്തരം മാർക്കറ്റിംഗ് ആവശ്യമില്ലെന്നും വിമർശകർ പറയുന്നു. എന്നാൽ, വലിയ സാമ്പത്തിക ചിലവുള്ള റേസിങ് ടീമിനെ നിലനിർത്താൻ സ്പോൺസർമാരെ കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും ഇത്തരം പ്രൊമോഷനുകൾ അതിന് സഹായിക്കുമെന്നുമാണ് ചിലർ വാദിക്കുന്നത്. എന്നാൽ അജിത്തിന്റെ ഈ പുതിയ നീക്കത്തോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
Also Read: 7000 ഗാനങ്ങൾ, 5 പതിറ്റാണ്ടുകൾ; ഇളയരാജയ്ക്ക് പത്മപാണി പുരസ്‌കാരം
‘ഗുഡ് ബാഡ് അഗ്ലി’ ആണ് അവസാനം പുറത്തുവന്ന അജിത് ചിത്രം. ഏപ്രിൽ 10-ന് റിലീസ് ചെയ്തിരുന്ന ഈ ചിത്രത്തിൽ തൃഷ പ്രിയാവാര്യർ പ്രഭു, അര്‍ജുന്‍ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിന്‍ കിംഗ്‌സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈന്‍ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു. ജിവി പ്രകാശ് സംഗീതം നൽകിയ ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം അഭിനന്ദന്‍ രാമാനുജന്‍ ആണ്.
The post ഒരു ‘ഫെരാരി റൈഡ്’; അജിത് കുമാർ റേസിങ്ങിന്റെ പുത്തൻ ഓഫർ ചർച്ചയാകുന്നു appeared first on Express Kerala.



