
കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സൂപ്പർ ഹിറ്റിന് ശേഷം നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ‘മാജിക് മഷ്റൂംസ്’ ജനുവരി 23-ന് പ്രദർശനത്തിനെത്തുന്നു. സമ്പൂർണ്ണ കുടുംബ വിനോദത്തിനൊപ്പം ഫാൻറസി കൂടി ചേർത്തൊരുക്കുന്ന ഈ ചിത്രം പ്രേക്ഷകരെ ചിരിപ്പിക്കാൻ വേണ്ട എല്ലാ ചേരുവകളുമായാണ് എത്തുന്നത്. ട്രെയിലർ നൽകുന്ന സൂചന പ്രകാരം ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും മാജിക് മഷ്റൂംസ്. ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കുടുംബങ്ങൾക്കും യുവാക്കൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു മനോഹര ചിത്രം തന്നെയാകും ഇതെന്നാണ് സിനിമാ ലോകത്തെ പ്രതീക്ഷ.
വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ അക്ഷയ ഉദയകുമാറാണ് നായിക. ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, ജോണി ആന്റണി, ജാഫർ ഇടുക്കി തുടങ്ങി വൻ താരനിര അണിനിരക്കുന്നു. നാദിർഷ തന്നെ സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൽ കെ.എസ്. ചിത്ര, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, വിനീത് ശ്രീനിവാസൻ തുടങ്ങിയ പ്രമുഖ ഗായകരാണ് പാടിയിരിക്കുന്നത്. ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ചു പാടിയ ‘ആരാണേ ആരാണേ’ എന്ന ഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. മഞ്ചാടി ക്രിയേഷൻസിന്റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ തിരക്കഥ നവാഗതനായ ആകാശ് ദേവിന്റേതാണ്. സുജിത്ത് വാസുദേവ് ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
Also Read: ഒരു ‘ഫെരാരി റൈഡ്’; അജിത് കുമാർ റേസിങ്ങിന്റെ പുത്തൻ ഓഫർ ചർച്ചയാകുന്നു
സംഗീതം നാദിര്‍ഷ, പശ്ചാത്തല സംഗീതം മണികണ്ഠൻ അയ്യപ്പ, ഗാനരചന ബി.കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ, രാജീവ് ഗോവിന്ദൻ, യദു കൃഷ്‍ണൻ ആർ, റിറെക്കോർഡിംഗ് മിക്സർ ഫസൽ എ ബക്കർ, സൗണ്ട് ഡിസൈൻ സച്ചിൻ സുധാകരൻ, കോറിയോഗ്രഫി ബ്രിന്ദ, ദിനേഷ്, ശ്രീജിത്ത് ഡാൻസ് സിറ്റി, മേക്കപ്പ് പി.വി ശങ്കർ, കോസ്റ്റ്യൂം ദീപ്തി അനുരാഗ്, ക്യാരക്ടർ സ്റ്റൈലിസ്റ്റ് നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഷൈനു ചന്ദ്രഹാസ്, പ്രൊജക്ട് ഡിസൈനർ രജീഷ് പത്തംകുളം, പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ, ഫിനാൻസ് കൺട്രോളർ സിറാജ് മൂൺബീം, സ്റ്റിൽസ് അജി മസ്കറ്റ്, വിഎഫ്എക്സ് പിക്ടോറിയൽ വിഎഫ്എക്സ്, ടീസര്‍, ട്രെയിലർ ലിന്‍റോ കുര്യൻ, പബ്ലിസ്റ്റി ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പിആർഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത്.
The post ചിരിക്കാൻ തയ്യാറെടുക്കാം! ഫൺ ഫാമിലി ഫാന്‍റസി എൻ്റർടെയ്നർ ‘മാജിക് മഷ്റൂംസ്’ തിയേറ്ററുകളിലേക്ക് appeared first on Express Kerala.



