
ലിവ്-ഇൻ ബന്ധങ്ങളെ പ്രാചീന കാലത്തെ ഗാന്ധർവ്വ വിവാഹത്തിന് സമാനമായി കണക്കാക്കണമെന്നും ഇത്തരം ബന്ധങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന കേസിൽ തിരുച്ചിറപ്പള്ളി സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എസ്. ശ്രീമതി ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹിതർക്കും വിവാഹമോചിതർക്കും പ്രായപൂർത്തിയാകാത്തവർക്കും നിലവിൽ കൃത്യമായ നിയമപരിരക്ഷ ഉണ്ടെങ്കിലും, ലിവ്-ഇൻ പങ്കാളികൾ പലപ്പോഴും ഇത്തരം ആനുകൂല്യങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
പലപ്പോഴും ഒന്നിച്ചു ജീവിച്ചു തുടങ്ങിയ ശേഷമാണ് സ്ത്രീകൾ പങ്കാളിയുടെ യഥാർത്ഥ സ്വഭാവം തിരിച്ചറിയുന്നതെന്നും, പിന്നീട് അവർ പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിൽപ്പെട്ട് സാമൂഹികമായ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഗാന്ധർവ്വ വിവാഹത്തിലെ ഭാര്യയ്ക്ക് ലഭിച്ചിരുന്ന അതേ അവകാശങ്ങൾ ആധുനിക കാലത്തെ ലിവ്-ഇൻ പങ്കാളികൾക്കും ലഭ്യമാക്കണമെന്നും, വഞ്ചിക്കപ്പെടുന്ന സ്ത്രീകളെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ വേണമെന്നും കോടതി വ്യക്തമാക്കി.
The post ലിവ്-ഇൻ ബന്ധങ്ങൾ ‘ഗാന്ധർവ്വ വിവാഹം’ പോലെ; സ്ത്രീകൾക്ക് നിയമപരിരക്ഷ വേണം: മദ്രാസ് ഹൈക്കോടതി appeared first on Express Kerala.



