loader image
മഴക്കാലം കഴിഞ്ഞു,ഇനി വരണ്ട കാലാവസ്ഥയുടെ നാളുകൾ

മഴക്കാലം കഴിഞ്ഞു,ഇനി വരണ്ട കാലാവസ്ഥയുടെ നാളുകൾ

സംസ്ഥാനത്ത് ഈ വർഷത്തെ തുലാവർഷം (വടക്കുകിഴക്കൻ മൺസൂൺ) അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി കേരളമുൾപ്പെടെയുള്ള തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ മഴ ഗണ്യമായി കുറയുകയും, വടക്കേ ഇന്ത്യയിൽ നിന്നുള്ള വരണ്ട കാറ്റ് അന്തരീക്ഷത്തിൽ സജീവമാകുകയും ചെയ്ത സാഹചര്യത്തിലാണിത്. ജനുവരി 19-ഓടെ മൺസൂൺ പൂർണ്ണമായും പിൻവാങ്ങിയെന്നും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതുവെ വരണ്ട കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഒക്ടോബർ 16-ന് ആരംഭിച്ച ഇത്തവണത്തെ തുലാവർഷം 96 ദിവസങ്ങൾ പിന്നിട്ട ശേഷമാണ് വിടവാങ്ങുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 15-ന് ആരംഭിച്ച് ജനുവരി 27 വരെ നീണ്ടുനിന്ന 105 തുലാവർഷ ദിനങ്ങൾ ലഭിച്ച സ്ഥാനത്ത്, ഇത്തവണ മഴദിനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. മഴയുടെ ലഭ്യത കുറഞ്ഞതോടെ വരും ദിവസങ്ങളിൽ പകൽ ചൂട് വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്.

The post മഴക്കാലം കഴിഞ്ഞു,ഇനി വരണ്ട കാലാവസ്ഥയുടെ നാളുകൾ appeared first on Express Kerala.

Spread the love
See also  പത്മ പുരസ്‌കാരങ്ങൾ കേരളത്തിനുള്ള അംഗീകാരം: രാജീവ് ചന്ദ്രശേഖർ

New Report

Close