loader image
യൂണിയൻ കോപ് ഹത്ത സൂക്ക് നവീകരിച്ചു; 11,000 ചതുരശ്രയടിയിൽ കൂടുതൽ ഉൽപ്പന്നങ്ങളുമായി പുത്തൻ ലേഔട്ട്

യൂണിയൻ കോപ് ഹത്ത സൂക്ക് നവീകരിച്ചു; 11,000 ചതുരശ്രയടിയിൽ കൂടുതൽ ഉൽപ്പന്നങ്ങളുമായി പുത്തൻ ലേഔട്ട്

ദുബായിലെ ഹത്ത സൂക്കിലുള്ള യൂണിയൻ കോപ് ശാഖ നവീകരിച്ച് പ്രവർത്തനം വിപുലീകരിച്ചു. സ്റ്റോറിന്റെ വിസ്തൃതി നിലവിലുണ്ടായിരുന്ന 2,163 ചതുരശ്രയടിയിൽ നിന്നും അഞ്ചിരട്ടിയിലധികം വർധിപ്പിച്ച് 11,625 ചതുരശ്രയടിയാക്കി മാറ്റി. 2025-ന്റെ അവസാന പാദത്തിൽ ആരംഭിച്ച ഈ നവീകരണ പ്രവർത്തനങ്ങളിലൂടെ സ്റ്റോർ ലേഔട്ട് പരിഷ്കരിക്കുകയും റീട്ടെയിൽ ശേഷി ഗണ്യമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യപ്രദമായി ഷോപ്പിംഗ് നടത്തുന്ന രീതിയിലാണ് സ്റ്റോർ പുനർനിർമ്മിച്ചിരിക്കുന്നത്.

വിസ്തൃതിക്ക് പുറമെ സ്റ്റോക്ക് കീപ്പിങ് യൂണിറ്റുകളിലും (SKU) വലിയ വർധനവ് വരുത്തിയിട്ടുണ്ട്. ഉൽപ്പന്നങ്ങളുടെ വൈവിധ്യത്തിൽ 201 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്; നിലവിൽ 12,091 വ്യത്യസ്ത ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. പുതിയ മാറ്റങ്ങൾ വഴി കൂടുതൽ ഗുണമേന്മയുള്ള സേവനവും വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളും ഉറപ്പാക്കുമെന്ന് യൂണിയൻ കോപ് അധികൃതർ വ്യക്തമാക്കി. വിവിധ വിഭാഗങ്ങളിലായി കൂടുതൽ ബ്രാൻഡുകളെയും ഉൽപ്പന്നങ്ങളെയും ഉൾപ്പെടുത്തിയാണ് പുതിയ ഔട്ട്‌ലെറ്റ് സജ്ജീകരിച്ചിരിക്കുന്നത്.

The post യൂണിയൻ കോപ് ഹത്ത സൂക്ക് നവീകരിച്ചു; 11,000 ചതുരശ്രയടിയിൽ കൂടുതൽ ഉൽപ്പന്നങ്ങളുമായി പുത്തൻ ലേഔട്ട് appeared first on Express Kerala.

See also  ബോക്സ് ഓഫീസിൽ ‘ചത്താ പച്ച’ തരംഗം; നാല് ദിനത്തിൽ കേരളത്തിൽ നിന്ന് മാത്രം 10 കോടി കടന്ന് കളക്ഷൻ!
Spread the love

New Report

Close