loader image
പതിനേഴുകാരിക്ക് നേരെ വർഷങ്ങളായി ശാരീരിക അതിക്രമം; രണ്ടാനച്ഛൻ പിടിയിൽ

പതിനേഴുകാരിക്ക് നേരെ വർഷങ്ങളായി ശാരീരിക അതിക്രമം; രണ്ടാനച്ഛൻ പിടിയിൽ

ലയിൻകീഴ് പൊറ്റയിൽ സ്വദേശി പ്രമോദിനെ (48) പതിനേഴുകാരിയായ മകളെ ശാരീരികമായി ഉപദ്രവിച്ച പരാതിയിൽ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. പ്രമോദും രണ്ടാം ഭാര്യയും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് വിവരം അന്വേഷിക്കാനെത്തിയ പോലീസിനോടാണ് കുട്ടി വർഷങ്ങളായി താൻ നേരിടുന്ന ക്രൂരതകൾ വെളിപ്പെടുത്തിയത്.

വർഷങ്ങളായി രണ്ടാം ഭാര്യയുടെ മകളെ ഇയാൾ ശാരീരികമായി ശല്യം ചെയ്തുവരികയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The post പതിനേഴുകാരിക്ക് നേരെ വർഷങ്ങളായി ശാരീരിക അതിക്രമം; രണ്ടാനച്ഛൻ പിടിയിൽ appeared first on Express Kerala.

Spread the love
See also  മഞ്ചേശ്വരത്ത് ഇക്കുറി കെ. സുരേന്ദ്രൻ ഇറങ്ങുമോ? സസ്പെൻസ് നിലനിർത്തി ബിജെപി; കാസർകോട് പിടിക്കാൻ വമ്പൻ പ്ലാൻ!

New Report

Close