loader image
ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് സംസ്ഥാനങ്ങളിലായി ഇ.ഡി റെയ്ഡ്; 21 ഇടങ്ങളിൽ പരിശോധന

ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് സംസ്ഥാനങ്ങളിലായി ഇ.ഡി റെയ്ഡ്; 21 ഇടങ്ങളിൽ പരിശോധന

ബരിമല സ്വർണ്ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാപക റെയ്ഡ് ആരംഭിച്ചു. കേസിലെ പ്രധാന പ്രതികളായ മുൻ ദേവസ്വം ബോർഡ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ, സ്വർണ്ണ വ്യാപാരികൾ എന്നിവരുടെ വീടുകളും സ്ഥാപനങ്ങളുമടക്കം 21 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ പരിശോധന നടക്കുന്നത്. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനം, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസ്, ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർധന്റെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. നിലവിൽ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ പരിശോധന നടക്കുന്നില്ലെങ്കിലും മറ്റ് പ്രധാന പ്രതികളുടെയെല്ലാം വീടുകളിൽ റെയ്ഡ് പുരോഗമിക്കുകയാണ്.

ഹൈക്കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നതിനിടെയാണ്, സംഭവത്തിലെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താൻ ഇ.ഡി രംഗത്തിറങ്ങിയത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ, എൻ. വാസു, മുൻ അംഗം കെ.പി. ശങ്കരദാസ് എന്നിവരുടെയും ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവരുടെയും വീടുകളിൽ ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഇ.ഡി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റെയ്ഡിലൂടെ കേസിലെ നിർണ്ണായക രേഖകളും തെളിവുകളും ശേഖരിക്കാനാണ് ഇ.ഡിയുടെ നീക്കം.

See also  ‘കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല’; ഗവർണർ

The post ശബരിമല സ്വർണ്ണക്കൊള്ള: മൂന്ന് സംസ്ഥാനങ്ങളിലായി ഇ.ഡി റെയ്ഡ്; 21 ഇടങ്ങളിൽ പരിശോധന appeared first on Express Kerala.

Spread the love

New Report

Close