
മലയാളികളുടെ പ്രിയപ്പെട്ട പച്ചക്കറികളിൽ ഒന്നായ വെണ്ടയ്ക്ക പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള ഒന്നാണ്. കടയിൽ നിന്ന് വാങ്ങുന്ന വെണ്ടയ്ക്ക ദിവസങ്ങൾക്കുള്ളിൽ കറുത്തു പോകുന്നതും പൂപ്പൽ പിടിക്കുന്നതും പലരെയും ബുദ്ധിമുട്ടിക്കാറുണ്ട്. ഇതിന് പ്രധാന കാരണം വെണ്ടയ്ക്കയിലെ ഈർപ്പമാണ്. വെണ്ടയ്ക്ക വാങ്ങി വന്നാലുടൻ കഴുകി വൃത്തിയാക്കി, വെള്ളം പൂർണ്ണമായും തുടച്ചുമാറ്റേണ്ടത് അനിവാര്യമാണ്. ഈർപ്പത്തിന്റെ അംശം ഒട്ടുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഇവ സൂക്ഷിച്ചു വെക്കുന്നതാണ് ഉചിതം. വായുസഞ്ചാരമുള്ള പ്ലാസ്റ്റിക് കവറുകളിലോ പേപ്പർ ബാഗുകളിലോ പൊതിഞ്ഞ് ഫ്രിഡ്ജിൽ വെക്കുന്നത് വെണ്ടയ്ക്കയുടെ ആയുസ്സ് വർദ്ധിപ്പിക്കാൻ സഹായിക്കും.
കൂടുതൽ ദിവസത്തേക്ക് വെണ്ടയ്ക്ക കേടുകൂടാതെ ഇരിക്കാൻ വായു കടക്കാത്ത പാത്രങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. പാത്രത്തിന്റെ താഴെയും മുകളിലും പേപ്പർ ടവലോ ടിഷ്യൂ പേപ്പറോ വിരിക്കുന്നത് അധികമുള്ള ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കും. വെണ്ടയ്ക്കയുടെ അറ്റം മുറിക്കാതെ വേണം ഇങ്ങനെ സൂക്ഷിക്കാൻ. മാസങ്ങളോളം കേടാകാതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വെണ്ടയ്ക്ക ചെറുതായി തിളച്ച വെള്ളത്തിലിട്ട് പെട്ടെന്ന് തണുത്ത വെള്ളത്തിലേക്ക് മാറ്റുന്ന ‘ബ്ലാൻഞ്ചിംഗ്’ രീതി പരീക്ഷിക്കാവുന്നതാണ്. ഇത്തരം ലളിതമായ മുൻകരുതലുകൾ എടുത്താൽ വെണ്ടയ്ക്കയുടെ ഗുണമേന്മയും രുചിയും നഷ്ടപ്പെടാതെ തന്നെ ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും. വെണ്ടയ്ക്ക സൂക്ഷിക്കാനുള്ള പ്രായോഗികമായ ചില പൊടിക്കൈകൾ നോക്കാം.
Also Read: എസി നിങ്ങളുടെ ചർമ്മത്തിന്റെ ഭംഗി കളയുന്നുണ്ടോ? പ്രതിരോധിക്കാൻ ഇതാ ചില ‘ഹെൽത്തി’ ടിപ്‌സുകൾ
വാങ്ങിയ ഉടനെ വെണ്ടയ്ക്ക കഴുകി വൃത്തിയാക്കാം. ശേഷം തുണിയോ പേപ്പർ ടവ്വലോ ഉപയോഗിച്ച് നനവ് പൂർണമായും തുടച്ചെടുക്കാം.
ഈർപ്പം തുടച്ചെടുത്തതിനു ശേഷം വായു സഞ്ചാരമില്ലാത്ത പാത്രത്തിലാക്കി വെണ്ടയ്ക്ക് സൂക്ഷിക്കാം.
ഓരോ വെണ്ടയ്ക്കയും പേപ്പർ ടവ്വലിൽ പൊതിഞ്ഞ് കുറച്ച് ദ്വാരങ്ങൾ ഉള്ള പ്ലാസ്റ്റിക് കവറിലാക്കി സൂക്ഷിക്കാം.
വെണ്ടക്ക കൂടുതൽ കാലം കേടുകൂടാതെയിരിക്കാൻ അതിന്റെ അറ്റങ്ങൾ മുറിക്കുകയോ കഷണങ്ങളാക്കുകയോ ചെയ്യാതെ മുഴുവനായിത്തന്നെ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
കഴുകി വൃത്തിയാക്കിയ വെണ്ടക്ക 2-3 മിനിറ്റ് തിളച്ച വെള്ളത്തിൽ ഇട്ട്, ഉടൻ തന്നെ ഐസ് വെള്ളത്തിലേക്ക് മാറ്റാം. നന്നായി വെള്ളം കളഞ്ഞ്, വെണ്ടക്ക കഷണങ്ങളാക്കി എയർടൈറ്റ് ഫ്രീസർ ബാഗുകളിൽ ആക്കി ഫ്രീസറിൽ സൂക്ഷിക്കുക.
The post വെണ്ടയ്ക്ക വാടില്ല, അഴുകില്ല; ദിവസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ appeared first on Express Kerala.



