ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പ്രദേശവാസികളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി
ഗുരുവായൂർ | ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പ്രദേശവാസികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതി (GKPS) വാർഷിക പൊതുയോഗം പ്രമേയം പാസാക്കി. ദേവസ്വം ഭരണത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് പ്രാദേശിക പ്രതിനിധിത്വം അനിവാര്യമാണെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഗുരുവായൂരിലെ റുഗ്മിണി റീജൻസിയിൽ നടന്ന വാർഷിക പൊതുയോഗവും ജനപ്രതിനിധികൾക്ക് നൽകിയ ആദരസമ്മേളനവും നഗരസഭ അധ്യക്ഷ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. GKPS പ്രസിഡന്റ് ജി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ കെ.കെ. ജ്യോതിരാജ്, പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, കൗൺസിലർ ബിന്ദു നാരായണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി പി.എ. സജീവൻ, ട്രഷറർ പി. മുരളിധര കൈമൾ, ജോയിന്റ് സെക്രട്ടറി കെ. മുരളിധരൻ, മോഹൻദാസ് ചേലനാട്ട്, രാമനാഥൻ ഗുരുവായൂർ എന്നിവർ സംസാരിച്ചു.
ദേവസ്വം ഭരണസമിതിയിൽ പ്രാദേശികരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സുതാര്യതയും ജനവിശ്വാസവും വർധിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. GKPS വൈസ് പ്രസിഡന്റ് ബിന്ദു നാരായണൻ മറുപടി പ്രസംഗം നടത്തി. നീല പെരുമാൾ, പി. ശശിധരൻ, ഒ.കെ. നാരായണൻ നായർ, ശൈലജ കേശവൻ, ലതിക പുല്ലാട്ട്, അനിത ശശീധരൻ, രാമചന്ദ്രൻ പുല്ലുവീട്ടിൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
<p>The post ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പ്രാദേശിക പങ്കാളിത്തം അനിവാര്യം; GKPS first appeared on guruvayoorOnline.com | Guruvayur Temple.</p>


