loader image
ശബരിമലയിൽ സ്വർണക്കൊള്ള; യഥാർത്ഥ പാളികൾ മാറ്റിയെന്ന സംശയം; സമഗ്ര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്- Guruvayoor

ശബരിമലയിൽ സ്വർണക്കൊള്ള; യഥാർത്ഥ പാളികൾ മാറ്റിയെന്ന സംശയം; സമഗ്ര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്- Guruvayoor

വൻ കൊള്ള നടന്നെന്ന സംശയം; സ്വർണ്ണപാളി മാറ്റം മുതൽ കൊടിമരം ഇടപാടുകൾ വരെ—ആഴത്തിലുള്ള അന്വേഷണത്തിന് കോടതി
കൊച്ചി: ശബരിമലയിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം തിരിച്ചെത്തിയത് യഥാർത്ഥ സ്വർണപാളികളല്ലെന്ന ഗുരുതര സംശയം ഹൈക്കോടതി ഉയർത്തി. ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നതായി പ്രാഥമികമായി വ്യക്തമായ സൂചനകളുണ്ടെന്നും, വിഎസ്എസ്എസി (VSSC) പരിശോധനാ റിപ്പോർട്ട് ഈ സംശയങ്ങൾ ബലപ്പെടുത്തുന്നതായും കോടതി നിരീക്ഷിച്ചു.
അഷ്ടദിക്പാലക വിഗ്രഹങ്ങളുമായി ബന്ധപ്പെട്ട് വിശദവും ആഴത്തിലുള്ളതുമായ അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇതോടൊപ്പം, സ്വർണക്കൊള്ള അന്വേഷണത്തിൽ നിലവിലെ നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, പ്രത്യേക അന്വേഷണ സംഘമായ (SIT) ൽ രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്താനും നിർദേശിച്ചു.
കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദ്ദേശിച്ചു. ഉയർന്നുവരുന്ന സംശയങ്ങൾ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ പരിഹരിക്കാനാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ മുമ്പാകെ സമർപ്പിച്ച രേഖകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, ഇടപാടുകളെ ചുറ്റിപ്പറ്റിയുള്ള സംശയാസ്പദവും ആശങ്കയുണർത്തുന്നതുമായ നിരവധി സാഹചര്യങ്ങൾ പുറത്തുവന്നതായി കോടതി നിരീക്ഷിച്ചു. ശാസ്ത്രീയ കണ്ടെത്തലുകളുടെയും അവയുടെ അനന്തരഫലങ്ങളുടെയും പശ്ചാത്തലത്തിൽ, കൂടുതൽ ആഴമേറിയതും സമഗ്രവുമായ അന്വേഷണം ആവശ്യമാണ് എന്നും കോടതി വ്യക്തമാക്കി.
ആദ്യനോട്ടത്തിൽ ദേവസ്വത്തിന്റെ താൽപ്പര്യത്തിലും നല്ല വിശ്വാസത്തിലും നടത്തിയ പതിവ് ഭരണപരമായ നടപടികളായി തോന്നിയ കാര്യങ്ങൾ, വിശദമായ പരിശോധനയിൽ ‘പണ്ടോറയുടെ പെട്ടി തുറന്നതുപോലെ’ ഗുരുതര വെളിപ്പെടുത്തലുകളിലേക്ക് നയിച്ചതായി കോടതി വിലയിരുത്തി. ദേവന്റെ സ്വത്തുക്കളും വിലപിടിപ്പുള്ള വസ്തുക്കളും സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള ചില വ്യക്തികളുടെ സജീവമായ ഒത്താശയും പ്രോത്സാഹനവും മൂലം, ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ സംഘടിത കൊള്ളയും ദുരുപയോഗവും നടന്നുവെന്ന സൂചനകളാണ് രേഖകൾ നൽകുന്നതെന്ന് കോടതി പറഞ്ഞു.
ഉപരിതലത്തിൽ നടപടിക്രമങ്ങൾ നിലവിലെ മാനദണ്ഡങ്ങൾക്കനുസൃതമായി നടപ്പാക്കിയതുപോലെ തോന്നിയെങ്കിലും, കൂടുതൽ വിമർശനാത്മകവും സൂക്ഷ്മവുമായ പരിശോധനയിൽ ഗുരുതരമായ സ്ഥാപനപരമായ വീഴ്ചകളും ദുരുപയോഗങ്ങളും സങ്കീർണമായ ഇടപെടലുകളുടെയും സാധ്യതകളും പുറത്തുവന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ശബരിമലയുടെ വിശുദ്ധിയും ദേവസ്വ സമ്പത്തുകളുടെ സംരക്ഷണവും മുൻനിർത്തി, സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം അനിവാര്യമാണെന്ന് ഹൈക്കോടതി വീണ്ടും ഊന്നിപ്പറഞ്ഞു.
<p>The post ശബരിമലയിൽ സ്വർണക്കൊള്ള; യഥാർത്ഥ പാളികൾ മാറ്റിയെന്ന സംശയം; സമഗ്ര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ് first appeared on guruvayoorOnline.com | Guruvayur Temple.</p>

Spread the love
See also  വൺപ്ലസ് 16 വരുന്നു; 200 എംപി ക്യാമറയും കരുത്തുറ്റ ബാറ്ററിയും, വിപണി പിടിക്കാൻ പുതിയ ഫ്ലാഗ്ഷിപ്പ്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close