loader image
ദുൽഖറിന്റെ പുതിയ നായിക സാത്വിക; ‘ആകാശംലോ ഒക താര’ ഗ്ലിംബ്‌സ് പുറത്ത്!

ദുൽഖറിന്റെ പുതിയ നായിക സാത്വിക; ‘ആകാശംലോ ഒക താര’ ഗ്ലിംബ്‌സ് പുറത്ത്!

ഹാനടി, സീതാരാമം, ലക്കി ഭാസ്കർ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ തെലുങ്ക് ചിത്രം “ആകാശംലോ ഒക താര”യിലെ നായികയായി പുതുമുഖം സാത്വിക വീരവല്ലി. നായികയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററും മനോഹരമായ ഗ്ലിംബ്‌സ് വീഡിയോയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. ‘ആകാശത്തേക്കാൾ വലിയ സ്വപ്നങ്ങൾ ഉള്ളിൽ പേറുന്നവൾ’ എന്ന ഹൃദ്യമായ വിശേഷണത്തോടെയാണ് സാത്വികയെ അവതരിപ്പിച്ചിരിക്കുന്നത്.

പവൻ സാദിനേനിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം ഒരു ഫീൽ-ഗുഡ് ഡ്രാമ ആയിരിക്കുമെന്നാണ് സൂചന. ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. പുറത്തുവന്ന വീഡിയോയിലെ പശ്ചാത്തല സംഗീതം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 2026 സമ്മർ വെക്കേഷൻ ലക്ഷ്യമിട്ട് പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ വമ്പൻ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.

See also  പാർട്ടിക്ക് പുറത്ത്! വി കുഞ്ഞികൃഷ്ണനെ പുറത്താക്കി

The post ദുൽഖറിന്റെ പുതിയ നായിക സാത്വിക; ‘ആകാശംലോ ഒക താര’ ഗ്ലിംബ്‌സ് പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close