loader image
കാപ്പി വൈവിധ്യങ്ങളുടെ വിസ്‌മയമൊരുക്കി ‘വേൾഡ് ഓഫ് കോഫി ദുബായ്’ സമാപിച്ചു

കാപ്പി വൈവിധ്യങ്ങളുടെ വിസ്‌മയമൊരുക്കി ‘വേൾഡ് ഓഫ് കോഫി ദുബായ്’ സമാപിച്ചു

ദുബായ്: ആഗോള കാപ്പി വ്യവസായ രംഗത്തെ വമ്പൻമാരെയും വൈവിധ്യങ്ങളെയും ഒരൊറ്റ കുടക്കീഴിൽ അണിനിരത്തിയ അഞ്ചാമത് വേൾഡ് ഓഫ് കോഫി ദുബായ് പ്രദർശനം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ സമാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അൽ മക്തൂം പ്രദർശന വേദി സന്ദർശിച്ചു.

ഇതുവരെ നടന്നതിൽ വെച്ച് ഏറ്റവും വലിയ പതിപ്പായിരുന്നു ഇത്തവണത്തേത്. ലോകത്തിന്റെ വിവിധ കോണുകളിലുള്ള 78 രാജ്യങ്ങളിൽ നിന്നായി 2100-ലധികം മുൻനിര സ്ഥാപനങ്ങളും ബ്രാൻഡുകളും മേളയുടെ ഭാഗമായി. കാപ്പി വ്യവസായത്തിന്റെ വളർച്ചയും പുതിയ സാമ്പത്തിക സാധ്യതകളും ചർച്ച ചെയ്യുന്നതായിരുന്നു ഇത്തവണത്തെ പ്രദർശനം. ഉത്പാദനം മുതൽ വിതരണംവരെയുള്ള വിവിധഘട്ടങ്ങളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും ശ്രദ്ധ നേടി. കാപ്പി ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളെയും അന്താരാഷ്ട്ര ഉപഭോക്താക്കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന വേദിയായി ദുബായ് വീണ്ടും മാറി.

The post കാപ്പി വൈവിധ്യങ്ങളുടെ വിസ്‌മയമൊരുക്കി ‘വേൾഡ് ഓഫ് കോഫി ദുബായ്’ സമാപിച്ചു appeared first on Express Kerala.

See also  തദ്ദേശ സ്വയംഭരണ വകുപ്പിൽ അവസരം; അക്കൗണ്ടന്റ്, ഫിനാൻസ് ഓഫീസർ തസ്തികകളിൽ 44 ഒഴിവുകൾ
Spread the love

New Report

Close