സെന്റ് തോമസ് കോളേജ് സന്തോം ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തൃശൂർ : സെന്റ് തോമസ് കോളേജ് (ഓട്ടോണോമസ്), തൃശൂർ സംഘടിപ്പിക്കുന്ന സന്തോം ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (SIP 2026) വിദ്യാർത്ഥികൾക്ക് ആശയങ്ങളെ പ്രവർത്തനരൂപത്തിലേക്ക് മാറ്റുന്നതിനും, സമൂഹവുമായി ബന്ധിപ്പിച്ചുള്ള പഠനവും പരിശീലനവും നൽകുന്നതിനും, അക്കാദമിക് അറിവിനെ യഥാർത്ഥ ലോകപ്രയോഗങ്ങളുമായി ചേർക്കുന്നതിനുമാണ് ഈ പ്രോഗ്രാം  പ്രാഗ്രാമിലേക്ക്അ പേക്ഷകൾ ക്ഷണിക്കുന്നു. പദ്ധതിയിടൽ, പ്രോട്ടോടൈപ്പ് വികസനം, ആശയ പ്രചരണം, കമ്മ്യൂണിറ്റി എൻഗേജ്മെന്റ് എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതിലൂടെ പഠനം ക്ലാസ് മുറിക്കു പുറത്തേക്കും വ്യാപിപ്പിക്കുന്നു.പ്രോഗ്രാമിന്റെ പ്രധാന ഘടകങ്ങൾഇന്റേൺഷിപ്പും പ്രായോഗിക പരിശീലനവും:മീഡിയ, ഡിജിറ്റൽ മാർക്കറ്റിംഗ്, കോൺടെന്റ് ഡെവലപ്മെന്റ്, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മാനേജ്മെന്റ്, ഡാറ്റ അനാലിസിസ്, വെബ്സൈറ്റ് ഡെവലപ്മെന്റ്, സോഷ്യൽ എന്റർപ്രണർഷിപ്പ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളിൽ ഒന്ന് മുതൽ മൂന്നു മാസം വരെയുള്ള തത്വപരവും പ്രായോഗികവുമായ പരിശീലനം.പ്രോജക്റ്റ് അധിഷ്ഠിത പഠനം:സമൂഹവുമായി നേരിട്ട് ബന്ധപ്പെട്ട വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരങ്ങൾ വികസിപ്പിക്കാനും പ്രോട്ടോടൈപ്പുകൾ രൂപപ്പെടുത്താനും അവസരം.സുസ്ഥിര വികസനവും സാമൂഹിക പങ്കാളിത്തവും:പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സംരംഭങ്ങൾ, ഉത്തരവാദിത്വ ടൂറിസം, ലോക്കൽ എന്റർപ്രൈസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം.

ഇൻഡസ്ട്രി–കമ്മ്യൂണിറ്റി സഹകരണം:വ്യവസായങ്ങൾ, കോർപ്പറേറ്റുകൾ, എൻജിഒകൾ എന്നിവയുമായി സംയുക്ത പ്രവർത്തനങ്ങൾ വഴി വിദ്യാർത്ഥികൾക്ക് യഥാർത്ഥ ലോക അനുഭവം.

ആർക്കു പങ്കെടുക്കാം:ഡിജിറ്റൽ മാർക്കറ്റിംഗ്, കോൺടെന്റ് റൈറ്റിംഗ്, ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, മാനേജ്മെന്റ്, ഡാറ്റ അനാലിസിസ്, വെബ്സൈറ്റ് ഡെവലപ്മെന്റ് എന്നിവയിൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ നേടിയവർക്കും, മീഡിയ, മാസ് കമ്മ്യൂണിക്കേഷൻ, ബയോസയൻസ്, സോഷ്യൽ സയൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദമുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി:ജനുവരി 26, 2026കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി:https://stthomas.ac.in/sip/

Spread the love
See also  ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ മരി ച്ചു

Leave a Comment

Your email address will not be published. Required fields are marked *

New Report

Close