തിരുവനന്തപുരം: ബിജെപി ചരിത്രവിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷന്റെ വികസനക്കുതിപ്പിന് ഊർജ്ജം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്തെത്തും. അധികാരമേറ്റ് 45 ദിവസത്തിനകം പ്രധാനമന്ത്രിയെ നഗരത്തിലെത്തിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ വാഗ്ദാനമാണ് ഇതോടെ നടപ്പിലാകുന്നത്. ModiInKerala ,TrivandrumDevelopment ,BJP ,NewTrivandrum ,NarendraModi.
നഗരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന പ്രഖ്യാപനങ്ങളാണ് സന്ദർശനത്തിന്റെ പ്രധാന ആകർഷണം. സിൽവർലൈനിന് ബദലായി ഇ. ശ്രീധരൻ സമർപ്പിച്ച അതിവേഗ റെയിൽ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി ഇന്ന് നടത്തിയേക്കും. ഡി.എം.ആർ.സിയുടെ മേൽനോട്ടത്തിലാകും ഈ പദ്ധതി നടപ്പിലാക്കുക. ഇതിനുപുറമെ, അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും പുതിയ ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
Also Read: സജി ചെറിയാന്റേത് മോദിയുടെ അതേ ശൈലി; മുഖ്യമന്ത്രിയുടേത് മൗനാനുവാദമെന്ന് ഷാഫി പറമ്പിൽ
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ബിജെപി സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലാകും പ്രധാനമന്ത്രി പങ്കെടുക്കുക. 25,000-ത്തോളം പ്രവർത്തകർ അണിനിരക്കുന്ന ഈ വേദിയിൽ വെച്ച് തിരുവനന്തപുരം കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് അദ്ദേഹം പ്രകാശനം ചെയ്യും. കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം നഗരവികസനത്തിനായുള്ള പ്രത്യേക പാക്കേജും പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഉണ്ടായേക്കുമെന്നാണ് സൂചന.
The post തലസ്ഥാനം വികസനക്കുതിപ്പിലേക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് appeared first on Express Kerala.



