loader image
താരങ്ങളെ ചതിച്ച് വ്യവസായി മുങ്ങി; പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ വൻ സാമ്പത്തിക കെണിയിൽ

താരങ്ങളെ ചതിച്ച് വ്യവസായി മുങ്ങി; പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ വൻ സാമ്പത്തിക കെണിയിൽ

പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ചുകൊണ്ട് മുൻനിര താരങ്ങൾ വൻ സാമ്പത്തിക തട്ടിപ്പിന് ഇരയായതായി റിപ്പോർട്ട്. മുൻ ക്യാപ്റ്റൻ ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവരടക്കമുള്ള പ്രമുഖ താരങ്ങൾക്ക് ഏകദേശം 100 കോടിയോളം രൂപ നഷ്ടമായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാൻ സൂപ്പർ ലീഗിലെ (PSL) ചില ടീമുകളുടെ സ്പോൺസറും താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന ഒരു പ്രമുഖ വ്യവസായിയാണ് ഈ വൻ തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.

പുതിയ നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ച് പഴയ നിക്ഷേപകർക്ക് ലാഭവിഹിതം നൽകുന്ന ‘പോൻസി’ മാതൃകയിലുള്ള സ്കീമിലാണ് താരങ്ങൾ കുടുങ്ങിയത്. തുടക്കത്തിൽ കൃത്യമായി ലാഭവിഹിതം ലഭിച്ചിരുന്നതിനാൽ കൂടുതൽ താരങ്ങൾ ഈ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കാൻ തയ്യാറായി. എന്നാൽ പുതിയ നിക്ഷേപങ്ങൾ കുറയുകയും ഫണ്ട് തീരുകയും ചെയ്തതോടെ പദ്ധതി പാളി. ലാഭവിഹിതം മുടങ്ങിയതിനെത്തുടർന്ന് താരങ്ങൾ ഇയാളെ ബന്ധപ്പെട്ടപ്പോൾ പണം മുഴുവൻ നഷ്ടമായെന്ന മറുപടിയാണ് ലഭിച്ചത്. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഇയാൾ രാജ്യം വിടുകയും ചെയ്തു.

See also  കടൽത്തീരത്തിലെ ഏറ്റവും അപകടകാരിയായ ജീവി

Also Read: അവഗണനകൾക്ക് മറുപടി ബാറ്റിംഗിലൂടെ; രഞ്ജിയിൽ സർഫറാസ് ഖാന് വീണ്ടും സെഞ്ച്വ

പാക് താരങ്ങൾ നിക്ഷേപ തട്ടിപ്പിനിരയായ വാർത്ത പുറത്തുവന്നതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയ താരങ്ങൾ തന്നെ ഇത്തരമൊരു കെണിയിൽ പെട്ടത് പാക് ക്രിക്കറ്റ് വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും വഴിവെച്ചിരിക്കുകയാണ്.

The post താരങ്ങളെ ചതിച്ച് വ്യവസായി മുങ്ങി; പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ വൻ സാമ്പത്തിക കെണിയിൽ appeared first on Express Kerala.

Spread the love

New Report

Close