loader image
വില കുറയും, കരുത്ത് കൂടും! ഇന്ത്യക്കായി കിയയുടെ ഹൈബ്രിഡ് വിപ്ലവം; വരുന്നു സോറെന്റോ അടിസ്ഥാനമാക്കിയുള്ള പുത്തൻ എസ്‌യുവി

വില കുറയും, കരുത്ത് കൂടും! ഇന്ത്യക്കായി കിയയുടെ ഹൈബ്രിഡ് വിപ്ലവം; വരുന്നു സോറെന്റോ അടിസ്ഥാനമാക്കിയുള്ള പുത്തൻ എസ്‌യുവി

ക്ഷിണ കൊറിയൻ വാഹന ഭീമന്മാരായ കിയ, ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് പുത്തൻ ത്രീ-റോ പ്രീമിയം ഹൈബ്രിഡ് എസ്‌യുവി അവതരിപ്പിക്കാനൊരുങ്ങുന്നു. ആഗോള വിപണിയിലെ ജനപ്രിയ മോഡലായ സോറെന്റോയെ (Sorento) അടിസ്ഥാനമാക്കിയാണ് ഈ വാഹനം വരുന്നത്. ‘MQ4i’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന ഈ എസ്‌യുവി ഈ വർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാദേശിക നിർമ്മാണം; വില കുറഞ്ഞേക്കും

നേരത്തെ ഈ വാഹനം പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് (CBU) ഇന്ത്യയിലെത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വെച്ച് അസംബിൾ ചെയ്യുന്ന (CKD) രീതിയാകും കിയ സ്വീകരിക്കുക. ആന്ധ്രാപ്രദേശിലെ അനന്തപൂർ പ്ലാന്റിലാകും ഇതിന്റെ നിർമ്മാണം. പരമാവധി ഘടകങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നതിലൂടെ (Localization) വിപണിയിൽ മികച്ച മത്സരാധിഷ്ഠിത വില ഉറപ്പാക്കാൻ കിയയ്ക്ക് സാധിക്കും.

Also Read: ഇനി ഇ.വി വാങ്ങാൻ പേടി വേണ്ട! ബാറ്ററിക്ക് ആജീവനാന്ത വാറന്റിയും ഗ്യാരണ്ടീഡ് ബൈബാക്കും; കമ്പനികൾ കളം മാറ്റുന്നു

കരുത്തുറ്റ ഹൈബ്രിഡ് എഞ്ചിൻ

See also  ‘തിരുമ്പി വന്തിട്ടെയെന്നു സൊല്ല്’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിൽ സന്തോഷം പങ്കുവെച്ച് രാഹുൽ ഈശ്വർ

ഇന്ത്യൻ മോഡലിലെ എഞ്ചിൻ സവിശേഷതകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനെ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കാനാണ് സാധ്യത. ആഗോള വിപണിയിലുള്ള സോറെന്റോയിൽ 1.6 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും ഇലക്ട്രിക് മോട്ടോറും ചേർന്ന 230-238 bhp കരുത്ത് നൽകുന്ന ഹൈബ്രിഡ് സംവിധാനമാണുള്ളത്.

ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് അകത്തും പുറത്തും മാറ്റങ്ങളോടെ എത്തുന്ന ഈ എസ്‌യുവി, പ്രീമിയം ത്രീ-റോ വാഹന വിപണിയിൽ കിയയുടെ സാന്നിധ്യം ശക്തമാക്കും.

The post വില കുറയും, കരുത്ത് കൂടും! ഇന്ത്യക്കായി കിയയുടെ ഹൈബ്രിഡ് വിപ്ലവം; വരുന്നു സോറെന്റോ അടിസ്ഥാനമാക്കിയുള്ള പുത്തൻ എസ്‌യുവി appeared first on Express Kerala.

Spread the love

New Report

Close