loader image
വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; കനത്ത സുരക്ഷ

വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ഔദ്യോഗിക പരിപാടികളിലും രാഷ്ട്രീയ പൊതുയോഗത്തിലും പങ്കെടുക്കുന്നതിനായി ഇന്ന് തലസ്ഥാനത്തെത്തും. രാവിലെ 10.15-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹത്തെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും. തുടർന്ന് നഗരത്തിൽ സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോയ്ക്ക് ശേഷം, പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ അദ്ദേഹം റെയിൽവേയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഫ്‌ളാഗ് ഓഫ് കർമ്മങ്ങളും ഈ വേദിയിൽ വെച്ച് നടക്കും.

ഔദ്യോഗിക പരിപാടികൾക്ക് ശേഷം ബിജെപി സംഘടിപ്പിക്കുന്ന രാഷ്ട്രീയ പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി സംസാരിക്കും. രണ്ടര മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന സന്ദർശനത്തിന് ശേഷം ഉച്ചയ്ക്ക് 12.40-ഓടെ അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തലസ്ഥാന നഗരിയിൽ അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

The post വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; കനത്ത സുരക്ഷ appeared first on Express Kerala.

Spread the love
See also  CISCE പരീക്ഷകൾ 2026! 10, 12 ക്ലാസുകളിലെ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറങ്ങും

New Report

Close