loader image
‘കെടാ സണ്ടൈ’യുടെ ആവേശവുമായി ‘ജോക്കി’ നാളെ മുതൽ തിയേറ്ററുകളിൽ; ഒരുങ്ങുന്നത് ദൃശ്യവിരുന്നിനായി!

‘കെടാ സണ്ടൈ’യുടെ ആവേശവുമായി ‘ജോക്കി’ നാളെ മുതൽ തിയേറ്ററുകളിൽ; ഒരുങ്ങുന്നത് ദൃശ്യവിരുന്നിനായി!

ന്ത്യയിലെ ആദ്യത്തെ മഡ് റേസിംഗ് സിനിമയായ ‘മഡി’യിലൂടെ ശ്രദ്ധേയനായ ഡോ. പ്രഗഭാൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജോക്കി’ നാളെ (ജനുവരി 24) ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. മധുരൈയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം, അവിടുത്തെ പരമ്പരാഗതമായ ആട് പോരാട്ടം (കെടാ സണ്ടൈ) എന്ന സാംസ്‌കാരിക കായിക ഇനത്തെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. മധുരൈയുടെ നാട്ടിൻപുറ സംസ്കാരവും മനുഷ്യജീവിതവും തനിമ ചോരാതെ പകർത്തിയിരിക്കുന്ന ചിത്രം പി.കെ സെവൻ സ്റ്റുഡിയോസിന്റെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. വള്ളുവനാടൻ സിനിമാ കമ്പനിയാണ് ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.

Also Read: ക്രൈം ഡ്രാമയുമായി ജീത്തു ജോസഫ്; ‘വലതുവശത്തെ കള്ളന്’ യു/എ സർട്ടിഫിക്കറ്റ്

യുവൻ കൃഷ്ണ, റിദാൻ കൃഷ്ണാസ് എന്നിവർ നായകന്മാരാകുന്ന ചിത്രത്തിൽ അമ്മു അഭിരാമിയാണ് നായികയായി എത്തുന്നത്. ‘മഡി’ക്ക് ശേഷം യുവനും റിദാനും വീണ്ടും പ്രഗഭാലിനൊപ്പം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വൈകാരിക നിമിഷങ്ങൾക്കും സാഹസികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ജോക്കിയുടെ ടീസറിന് ഇതിനോടകം തന്നെ വിവിധ ഭാഷകളിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രമുഖരായ ഒരുപിടി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ആട് പോരാട്ടത്തിന്റെ ആവേശം ബിഗ് സ്‌ക്രീനിൽ എത്തിക്കുമെന്ന് ഉറപ്പാണ്.

See also  മഞ്ചേശ്വരത്ത് ഇക്കുറി കെ. സുരേന്ദ്രൻ ഇറങ്ങുമോ? സസ്പെൻസ് നിലനിർത്തി ബിജെപി; കാസർകോട് പിടിക്കാൻ വമ്പൻ പ്ലാൻ!

ശക്തി ബാലാജിയുടെ സംഗീതവും ഉദയകുമാറിന്റെ ഛായാഗ്രഹണവും ചിത്രത്തിന് കരുത്തേകുന്നു. ശ്രീകാന്ത് എഡിറ്റിംഗും, ആർ.പി. ബാല ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ എസ്. ശിവകുമാർ, ആർട്ട് സി. ഉദയകുമാർ, ഓഡിയോഗ്രാഫി എം.ആർ. രാജകൃഷ്ണൻ, സ്റ്റണ്ട് ജാക്കി പ്രഭു എന്നിവരാണ്. വസ്ത്രാലങ്കാരം ജോഷ്വ മാക്സ്വെൽ ജെ, മേക്കപ്പ് പാണ്ട്യരാജൻ, കളറിസ്റ്റ് രംഗ, പി.ആർ.ഒ പ്രതീഷ് ശേഖർ എന്നിവർ ഉൾപ്പെടെയുള്ള വലിയൊരു സാങ്കേതിക നിര തന്നെയാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്.

The post ‘കെടാ സണ്ടൈ’യുടെ ആവേശവുമായി ‘ജോക്കി’ നാളെ മുതൽ തിയേറ്ററുകളിൽ; ഒരുങ്ങുന്നത് ദൃശ്യവിരുന്നിനായി! appeared first on Express Kerala.

Spread the love

New Report

Close