loader image
‘തന്ത വൈബ്’ വിട്ട് റിയയുടെ ‘പൂക്കി’ അനൗൺസ്മെന്റ്; ‘സർവ്വം മായ’ ഒടിടിയിലേക്ക്, സ്ട്രീമിങ് തീയതി പുറത്ത്!

‘തന്ത വൈബ്’ വിട്ട് റിയയുടെ ‘പൂക്കി’ അനൗൺസ്മെന്റ്; ‘സർവ്വം മായ’ ഒടിടിയിലേക്ക്, സ്ട്രീമിങ് തീയതി പുറത്ത്!

ഖിൽ സത്യൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ‘സർവ്വം മായ’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. ആഗോളതലത്തിൽ ചിത്രം ഇതിനോടകം 131 കോടി രൂപ കളക്ട് ചെയ്തതായാണ് റിപ്പോർട്ട്. നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവായി ആരാധകർ ആഘോഷിക്കുന്ന ചിത്രം ഉടൻ തന്നെ 150 കോടി ക്ലബ്ബിൽ എത്തുമെന്നാണ് സിനിമാ നിരീക്ഷകരുടെ കണക്കുകൂട്ടൽ. തിയേറ്ററുകളിൽ വലിയ നേട്ടം കൊയ്തുകൊണ്ടിരിക്കെ തന്നെ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനുവരി 30 മുതൽ ‘ജിയോ ഹോട്ട്‌സ്റ്റാറിലൂടെ’ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

സിനിമയിലെ ശ്രദ്ധേയ കഥാപാത്രമായ ഡെലൂലൂവിനെ അവതരിപ്പിച്ച റിയ ഷിബുവിന്റെ രസകരമായ വീഡിയോയിലൂടെയാണ് ഒടിടി തീയതി പുറത്തുവിട്ടത്. അജു വർഗീസിന്റെ ‘തന്ത വൈബ്’ വോയിസ് ഓവറിന് റിയ നൽകുന്ന ‘ജെൻസി വൈബ്’ മറുപടിയും പൂക്കി അനൗൺസ്‌മെന്റും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. നിവിൻ പോളി-അജു വർഗ്ഗീസ് കോമ്പോയുടെ മികച്ച കോമഡി പ്രകടനങ്ങളും ചിത്രത്തിലെ ഹൊറർ-കോമഡി ഘടകങ്ങളും തിയേറ്ററുകളിൽ വലിയ കൈയടി നേടിയിരുന്നു. പത്ത് ദിവസം കൊണ്ട് 100 കോടി കടന്ന ചിത്രം ആദ്യ പകുതിയിൽ ചിരിയും രണ്ടാം പകുതിയിൽ ഹൃദയസ്പർശിയായ കഥയുമാണ് പങ്കുവെക്കുന്നത്.

See also  മോദി ഭക്തനെ എങ്ങനെ സി.പി.എം സ്വീകരിക്കും ? 

Also Read: ഹീ–മാൻ തിരിച്ചെത്തുന്നു! ‘മാസ്റ്റേഴ്സ് ഓഫ് ദ യൂണിവേഴ്സ്’; ആവേശമായി പുതിയ ട്രെയിലർ

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഖിൽ സത്യൻ ഒരുക്കിയ ഈ സിനിമ സെൻട്രൽ പിക്ചേഴ്സ് ആണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. അന്യസംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. തമാശയും വൈകാരികതയും കൃത്യമായി സമ്മേളിച്ച സർവ്വം മായ ഒടിടിയിൽ എത്തുന്നതോടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നും വലിയ രീതിയിലുള്ള പ്രശംസകൾ ഏറ്റുവാങ്ങുമെന്നുമാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. റിയ ഷിബുവിന്റെ പ്രകടനവും ചിത്രത്തിന്റെ വലിയൊരു പ്ലസ് പോയിന്റായി പ്രേക്ഷകർ വിലയിരുത്തുന്നു.

The post ‘തന്ത വൈബ്’ വിട്ട് റിയയുടെ ‘പൂക്കി’ അനൗൺസ്മെന്റ്; ‘സർവ്വം മായ’ ഒടിടിയിലേക്ക്, സ്ട്രീമിങ് തീയതി പുറത്ത്! appeared first on Express Kerala.

Spread the love

New Report

Close