പനീർ പ്രിയരാണോ? ഈ കോമ്പിനേഷനുകൾ വില്ലനായേക്കാം; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!

പനീർ പ്രിയരാണോ? ഈ കോമ്പിനേഷനുകൾ വില്ലനായേക്കാം; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും!

സ്യാഹാര പ്രിയരുടെ ഇഷ്ട വിഭവമാണ് പനീർ. പ്രോട്ടീന്റെ കലവറയായ പനീർ ആരോഗ്യത്തിന് ഉത്തമമാണെങ്കിലും, ഇത് കഴിക്കുന്ന രീതിയിൽ അല്പം ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പോഷകാഹാര വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. പനീർ ശരിയായ രീതിയിലല്ല കഴിക്കുന്നതെങ്കിൽ ശരീരഭാരം അമിതമായി വർദ്ധിക്കാനും ദഹനപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പ്രമുഖ ഡയറ്റീഷ്യൻ അഷ്ന സിംഗാൾ വ്യക്തമാക്കുന്നു.

പനീറും കാർബോഹൈഡ്രേറ്റും-വില്ലനാകുന്ന കൂട്ടുകെട്ടുകൾ

പലപ്പോഴും പനീർ വിഭവങ്ങൾക്കൊപ്പം ചപ്പാത്തിയും ചോറും ഒരുമിച്ച് കഴിക്കുന്ന രീതി നമ്മൾ പിന്തുടരാറുണ്ട്. എന്നാൽ പനീർ + റൊട്ടി + അരി എന്നിവയുടെ കോമ്പിനേഷൻ ശരീരത്തിലെ കാർബോഹൈഡ്രേറ്റ് അളവ് കുത്തനെ കൂട്ടുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ പനീറും രാജ്മയും ചോറും ചേർന്നുള്ള ‘ഹെവി മീൽ’ അമിതമായി പ്രോട്ടീനും കാർബോഹൈഡ്രേറ്റും നൽകുന്നതിനാൽ കുടലിന് വലിയ ആയാസമുണ്ടാക്കുന്നു.

Also Read: മസിൽ വേണോ? ജിമ്മിൽ പോയാൽ മാത്രം പോരാ, ഈ 5 സൂപ്പർ ഭക്ഷണങ്ങൾ കൂടെ കഴിക്കണം!

ഒഴിവാക്കേണ്ട മറ്റ് ഭക്ഷണ രീതികൾ

പഴവർഗ്ഗങ്ങൾ: പനീറിനൊപ്പം വാഴപ്പഴം, മാമ്പഴം എന്നിവ കഴിക്കുന്നത് വയറു വീർക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാനും ഇടയാക്കും.

പാലുൽപ്പന്നങ്ങൾ: പനീറിനൊപ്പം ലസ്സിയോ പാലോ കുടിക്കുന്നത് ശരീരത്തിൽ കഫം വർദ്ധിക്കാനും മുഖക്കുരു പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകും.

സോസുകൾ: പനീറും കൃത്രിമ സോസുകളും ചേർന്നുള്ള കോമ്പിനേഷൻ ശരീരത്തിൽ വീക്കം ഉണ്ടാക്കുകയും കൂടുതൽ ആഹാരം കഴിക്കാനുള്ള ആസക്തി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഡീപ്പ് ഫ്രൈ: പനീർ എണ്ണയിൽ വറുത്ത് ഉപയോഗിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും പെട്ടെന്ന് ശരീരഭാരം കൂടാൻ കാരണമാവുകയും ചെയ്യും.

എങ്ങനെ കഴിക്കുന്നതാണ് ആരോഗ്യകരം?

പനീർ ഏറ്റവും ഹെൽത്തിയായി കഴിക്കാൻ ചില വഴികൾ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

  1. പച്ചക്കറികൾക്കൊപ്പം: വേവിച്ച പച്ചക്കറികൾ, കുമ്പളങ്ങ, ബീൻസ്, മത്തങ്ങ, കൂൺ എന്നിവയ്‌ക്കൊപ്പം പനീർ ചേർക്കുന്നത് ഏറെ ഗുണകരമാണ്.
  2. മസാലകൾ: ദഹനം സുഗമമാക്കാൻ പനീറിൽ ജീരകം, പുതിന, മല്ലിയില, നാരങ്ങാനീര് എന്നിവ ചേർക്കാം.
  3. ആരോഗ്യകരമായ കൊഴുപ്പ്: നെയ്യ്, ഒലിവ് ഓയിൽ അല്ലെങ്കിൽ എള്ളെണ്ണ എന്നിവയിൽ പനീർ തയ്യാറാക്കുന്നത് മികച്ച ഓപ്ഷനാണ്.

പനീർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ഇത്തരം ചെറിയ മാറ്റങ്ങൾ വരുത്തുന്നത് ആരോഗ്യകരമായ ജീവിതശൈലിക്ക് സഹായിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

The post പനീർ പ്രിയരാണോ? ഈ കോമ്പിനേഷനുകൾ വില്ലനായേക്കാം; ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! appeared first on Express Kerala.

Spread the love
See also  ഇറാന്റെ ദാഹമകറ്റുന്ന കരുൻ; 950 കിലോമീറ്റർ നീളുന്ന ഒരു ജലവിസ്മയം

New Report

Close