വൈദ്യുതക്കെണി ഉപയോഗിച്ച് മീൻപിടുത്തം; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് അറസ്റ്റിൽ

വൈദ്യുതക്കെണി ഉപയോഗിച്ച് മീൻപിടുത്തം; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് അറസ്റ്റിൽ

പാലക്കാട്: വടക്കഞ്ചേരി ചൂലിപ്പാടത്ത് വൈദ്യുതക്കെണി ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുതുക്കോട് ചൂലിപ്പാടം സ്വദേശി മുഹമ്മദ് റാഫി ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഇരുവരും ചേർന്ന് വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെയാണ് മുഹമ്മദ് റാഫിക്ക് ഷോക്കേറ്റത്. സമീപത്തെ വൈദ്യുത പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എത്തിച്ച് മീൻ പിടിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തുടർന്ന് ആഷിഫിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനധികൃതമായി വൈദ്യുതി മോഷ്ടിച്ചതിനും മനഃപൂർവ്വമല്ലാത്ത നരഹത്യക്കുമാണ് ആഷിഫിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാൻ ഉപയോഗിച്ച വയറും തോട്ടിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

The post വൈദ്യുതക്കെണി ഉപയോഗിച്ച് മീൻപിടുത്തം; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  അമേരിക്കൻ അഹങ്കാരം അറുത്തുമാറ്റാൻ റഷ്യ-ഇറാൻ സഖ്യം; ആഴക്കടലിൽ പുടിൻ കളി തുടങ്ങി!

New Report

Close