മമ്മൂട്ടി-മോഹൻലാൽ വിസ്മയം ‘പാട്രിയറ്റ്’; ക്യാരക്ടർ പോസ്റ്ററുകൾ നാളെ മുതൽ, ആവേശത്തിൽ ആരാധകർ!

മമ്മൂട്ടി-മോഹൻലാൽ വിസ്മയം ‘പാട്രിയറ്റ്’; ക്യാരക്ടർ പോസ്റ്ററുകൾ നാളെ മുതൽ, ആവേശത്തിൽ ആരാധകർ!

കൊച്ചി: മലയാള സിനിമ കാത്തിരിക്കുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം ‘പാട്രിയറ്റ്’ പുതിയ അപ്ഡേറ്റുമായി എത്തുന്നു. മമ്മൂട്ടിയും മോഹൻലാലും സ്ക്രീനിൽ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാത്തതിൽ ആരാധകർക്കിടയിൽ നേരിയ അമർഷമുണ്ടായിരുന്നുവെങ്കിലും, നാളെ മുതൽ ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുമെന്ന ഔദ്യോഗിക പ്രഖ്യാപനം ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്.

മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. ഏകദേശം 80 കോടി രൂപ ചെലവഴിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചി, ശ്രീലങ്ക, ലണ്ടൻ, അബുദാബി, അസർബൈജാൻ, തായ്ലൻഡ് തുടങ്ങി അന്താരാഷ്ട്ര നിലവാരമുള്ള ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ് നിർവ്വഹിക്കുന്നത്. ആൻറോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആൻറോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ പുറത്തിറങ്ങിയ ടീസറിന് ലഭിച്ച വൻ സ്വീകാര്യത ചിത്രത്തിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിച്ചിട്ടുണ്ട്

The post മമ്മൂട്ടി-മോഹൻലാൽ വിസ്മയം ‘പാട്രിയറ്റ്’; ക്യാരക്ടർ പോസ്റ്ററുകൾ നാളെ മുതൽ, ആവേശത്തിൽ ആരാധകർ! appeared first on Express Kerala.

Spread the love
See also  ‘ഡർബി’ ചിത്രത്തിലെ ടൂർ സോങ് പുറത്ത്

New Report

Close