
നെയ്യാറ്റിൻകര ആറാലുംമൂട്ടിൽ ഇന്ന് പുലർച്ചെ 5:45-ഓടെ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് എട്ടു യാത്രക്കാർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും വിപരീത ദിശയിൽ വന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
The post കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; എട്ടുപേർക്ക് പരിക്ക് appeared first on Express Kerala.




