
രാജ്യത്തിന്റെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലും വിപുലമായ ചടങ്ങുകൾ സംഘടിപ്പിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ പതാക ഉയർത്തി. തുടർന്ന് പരേഡുകൾ ഗവർണർക്ക് അഭിവാദ്യമർപ്പിച്ചു. വ്യോമസേനയിൽ നിന്നുള്ള വികാസ് വസിഷ്ഠിന്റെ നേതൃത്വത്തിലാണ് പരേഡ് അണിനിരന്നത്. തിരുവനന്തപുരത്തെ പ്രധാന ചടങ്ങിന് പുറമെ, സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ കൈമാറുകയും ചെയ്തു. വൈവിധ്യമാർന്ന പരിപാടികളോടെ അതീവ ജാഗ്രതയിലും ആവേശത്തിലുമാണ് സംസ്ഥാനത്തുടനീളം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്.
The post സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം! തിരുവനന്തപുരത്ത് ഗവർണർ പതാക ഉയർത്തി appeared first on Express Kerala.



