loader image
പാലും പഴവും വെറുംവയറ്റിൽ വേണ്ട! രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

പാലും പഴവും വെറുംവയറ്റിൽ വേണ്ട! രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

രാവിലെ ഉണർന്നെഴുന്നേറ്റാൽ നിങ്ങൾ ആദ്യം എന്ത് കഴിക്കാറുണ്ട്? ഒരു ഗ്ലാസ് ചായയോ കാപ്പിയോ അതോ മറ്റെന്തെങ്കിലുമോ? നമ്മൾ ഓരോരുത്തരും രാവിലെ പിന്തുടരുന്ന ശീലങ്ങളാണ് ആ ദിവസത്തെ നമ്മുടെ ഊർജ്ജസ്വലതയും ദീർഘകാലത്തെ ആരോഗ്യവും നിശ്ചയിക്കുന്നത്. വെറുംവയറ്റിൽ ആദ്യം കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തെ മെച്ചപ്പെടുത്താനും അല്ലെങ്കിൽ നശിപ്പിക്കാനും കാരണമാകും. ഈ വിഷയത്തിൽ പ്രമുഖ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റായ ഡോ. ശുഭം വാത്സ്യ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധേയമാണ്.

വെറുംവയറ്റിൽ ഇവ ഒഴിവാക്കാം

ചില ഭക്ഷണങ്ങൾ നമ്മുടെ കുടലിനെ പ്രകോപിപ്പിക്കുകയും ദഹനപ്രക്രിയ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നാണ് ഡോക്ടർ പറയുന്നത്. അത്തരം ഭക്ഷണങ്ങൾ പാടേ ഒഴിവാക്കുകയല്ല, മറിച്ച് അവ കഴിക്കുന്ന രീതിയും സമയവും ക്രമീകരിക്കുകയാണ് വേണ്ടത്. വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത പ്രധാന ഭക്ഷണങ്ങൾ ഇവയാണ്.

ചായ, കാപ്പി, സിട്രസ് പാനീയങ്ങൾ: രാവിലെ എഴുന്നേറ്റ ഉടൻ കഫീൻ അടങ്ങിയ ചായയോ കാപ്പിയോ അല്ലെങ്കിൽ നാരങ്ങ വെള്ളം പോലുള്ള സിട്രസ് പാനീയങ്ങളോ കുടിക്കുന്നത് അസിഡിറ്റി വർദ്ധിപ്പിക്കും. വെറുംവയറ്റിൽ ആമാശയം അതീവ സെൻസിറ്റീവ് ആയതിനാൽ ഇത്തരം പാനീയങ്ങൾ ആമാശയ പാളികളെ നേരിട്ട് ബാധിക്കുകയും എരിച്ചിൽ, ഓക്കാനം, ആസിഡ് റിഫ്‌ളക്‌സ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.

See also  സ്വന്തം ഫോട്ടോ ഉപയോഗിച്ച് മീമുകൾ നിർമ്മിക്കാൻ ഗൂഗിളിന്റെ ‘മി മീം’! പുത്തന്‍ ഫീച്ചർ

Also Read: ആരോഗ്യവും രുചിയും ഒന്നിച്ച്; വെറും 20 മിനിറ്റിൽ തയ്യാറാക്കാം ഈ റെസിപ്പി!

വാഴപ്പഴം അല്ലെങ്കിൽ മിൽക്ക് സ്മൂത്തികൾ: ആരോഗ്യകരമാണെന്ന് നമുക്ക് തോന്നാമെങ്കിലും പാലും പഴവും ചേർത്തുള്ള സ്മൂത്തികൾ വെറുംവയറ്റിൽ ദഹിക്കാൻ പ്രയാസമാണ്. ഇത് വയറ് വീർക്കൽ, ഗ്യാസ്, മന്ദത എന്നിവയുണ്ടാക്കാൻ സാധ്യതയുണ്ട്.

വേവിക്കാത്ത പച്ചക്കറി സലാഡുകൾ: പച്ചക്കറികളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ടെങ്കിലും ഒഴിഞ്ഞ വയറ്റിൽ ഇവ കഴിക്കുന്നത് കുടലിന് അമിത ജോലി നൽകും. പച്ചക്കറികൾ വേവിച്ച ഭക്ഷണത്തോടൊപ്പമോ ഭക്ഷണത്തിന് ശേഷമോ കഴിക്കുന്നതാണ് ദഹനത്തിന് ഏറ്റവും ഉചിതം.

എങ്ങനെ തുടങ്ങണം?

പോഷകസമൃദ്ധവും എന്നാൽ എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ കഴിച്ചുകൊണ്ട് വേണം ഓരോ ദിവസവും തുടങ്ങാൻ. കടുത്ത അസിഡിറ്റി ഒഴിവാക്കാൻ രാവിലെ എഴുന്നേറ്റ ഉടൻ അല്പം വെള്ളം കുടിക്കുന്നതോ അല്ലെങ്കിൽ ലഘുവായ മറ്റെന്തെങ്കിലും കഴിക്കുന്നതോ ശീലമാക്കാം.

The post പാലും പഴവും വെറുംവയറ്റിൽ വേണ്ട! രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം appeared first on Express Kerala.

Spread the love

New Report

Close