
തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലെ നിർമ്മാണ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി എക്‌സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ച സൂപ്രണ്ടിങ് എൻജിനീയർമാർക്കും, എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ സേവനപരിചയമുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. നിർമ്മാണ മേഖലയിൽ മതിയായ പരിചയമുള്ളവരും ഔദ്യോഗിക ജീവിതത്തിൽ അച്ചടക്ക നടപടികൾക്ക് വിധേയരാകാത്തവരുമായ ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും. അപേക്ഷകർ 70 വയസ്സിൽ താഴെയുള്ളവരായിരിക്കണം.
താല്പര്യമുള്ളവർ ബയോഡാറ്റയും മുൻപ് ജോലി ചെയ്ത വകുപ്പിലെ എക്‌സിക്യൂട്ടീവ് എൻജിനീയറിൽ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥൻ നൽകുന്ന സാക്ഷ്യപത്രവും സഹിതം lrrp.celsgd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫെബ്രുവരി 10 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. പദ്ധതിയുടെ ഭാഗമായുള്ള റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ കൃത്യമായ ഗുണനിലവാരത്തോടെ പൂർത്തിയാക്കുന്നു എന്ന് ഉറപ്പാക്കുകയാണ് ഈ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്കായി www.celsgd.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
The post തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി! ഗുണനിലവാര പരിശോധനയ്ക്ക് വിരമിച്ച എൻജിനീയർമാരെ നിയമിക്കുന്നു appeared first on Express Kerala.



