loader image
ഇയർ ബഡ്‌സിൽ ശബ്ദം കുറവാണോ? പുതിയത് വാങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇയർ ബഡ്‌സിൽ ശബ്ദം കുറവാണോ? പുതിയത് വാങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

മ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഒന്നാണ് ഇയർ ബഡ്‌സുകൾ. പലപ്പോഴും ഇയർ ബഡ്‌സുകളിൽ ശബ്ദം കുറയുന്നതോ ചാർജിംഗ് തടസ്സപ്പെടുന്നതോ ആയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഇയർ ബഡ്‌സിന്റെ തകരാറാണെന്ന് കരുതി ഓഫറുകളിൽ പുതിയത് വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് മുൻപിൽ മറ്റൊരു വില്ലനുണ്ട്. അത് നിങ്ങളുടെ ഇയർ ബഡ്‌സിലെ പൊടിയും അഴുക്കുമാണ്. ഉപയോഗിക്കുന്തോറും സ്പീക്കർ ഭാഗത്തും ചാർജിംഗ് പോർട്ടുകളിലും അഴുക്ക് അടിഞ്ഞുകൂടുന്നത് ഇത്തരം സാങ്കേതിക പ്രശ്നങ്ങൾക്ക് പ്രധാന കാരണമാകുന്നു.

ഇയർ ബഡ്‌സിലെ അഴുക്ക് ഉപകരണത്തിന് മാത്രമല്ല, നിങ്ങളുടെ ചെവിയുടെ ആരോഗ്യത്തിനും വലിയ ഭീഷണിയാണ്. ചെവിയിൽ നിന്നുള്ള ദ്രാവകവും വിയർപ്പും സ്പീക്കറിൽ പറ്റിപ്പിടിക്കുന്നത് അണുക്കൾ വളരാൻ ഇടയാക്കും. ഇത്തരം അഴുക്കുള്ള ഉപകരണം നിരന്തരം ഉപയോഗിക്കുന്നത് ചെവിയിൽ ഗുരുതരമായ അണുബാധകൾക്കും കേൾവി സംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ ഇയർ ബഡ്‌സിന്റെ പ്രവർത്തനക്ഷമതയ്‌ക്കൊപ്പം നിങ്ങളുടെ ആരോഗ്യവും പ്രധാനമാണെന്ന് തിരിച്ചറിയണം.

Also Read: സ്വന്തം ഫോട്ടോ ഉപയോഗിച്ച് മീമുകൾ നിർമ്മിക്കാൻ ഗൂഗിളിന്റെ ‘മി മീം’! പുത്തന്‍ ഫീച്ചർ

See also  ഇറാനെ ആക്രമിക്കാൻ വന്ന് കെണിയിൽപ്പെട്ടത് അമേരിക്കയാണ് | Iran-US tensions

ഇയർ ബഡ്‌സുകൾ കൃത്യമായി വൃത്തിയാക്കുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. മൃദുവായ ഒരു ചെറിയ ബ്രഷ് ഉപയോഗിച്ച് ചാർജിംഗ് പോർട്ടിലെയും സ്പീക്കറിലെയും പൊടി പതുക്കെ തുടച്ചുനീക്കാവുന്നതേയുള്ളൂ. ഇങ്ങനെ ചെയ്യുന്നതിലൂടെ ശബ്ദവും ചാർജിംഗും പഴയപടിയാക്കാൻ സാധിക്കും. എങ്കിലും, ദീർഘനേരം ഇയർ ബഡ്‌സുകൾ ചെവിയിൽ വയ്ക്കുന്നത് ഒഴിവാക്കുന്നതാണ് ചെവിയുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്ന് എപ്പോഴും ഓർക്കുക.

The post ഇയർ ബഡ്‌സിൽ ശബ്ദം കുറവാണോ? പുതിയത് വാങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ appeared first on Express Kerala.

Spread the love

New Report

Close