loader image
എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യം പൊളിഞ്ഞു! പിന്മാറ്റം പ്രഖ്യാപിച്ച് പെരുന്ന; രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ച

എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യം പൊളിഞ്ഞു! പിന്മാറ്റം പ്രഖ്യാപിച്ച് പെരുന്ന; രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ച

സ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻ.എസ്.എസ് (നായർ സർവ്വീസ് സൊസൈറ്റി) ഔദ്യോഗികമായി പിന്മാറി. പെരുന്നയിൽ ചേർന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗമാണ് സംയുക്ത നീക്കം വേണ്ടെന്ന നിർണ്ണായക തീരുമാനമെടുത്തത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും അത് ലക്ഷ്യത്തിലെത്തില്ലെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ.

സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലും ആദർശങ്ങളിലും ഉറച്ചുനിൽക്കാനാണ് ഭൂരിഭാഗം ഡയറക്ടർ ബോർഡ് അംഗങ്ങളും ആവശ്യപ്പെട്ടത്. രാഷ്ട്രീയ പാർട്ടികളോടുള്ള ‘സമദൂരം’ എന്ന നിലപാട് കർശനമായി തുടരുമെന്നും അതിൽ നിന്ന് വ്യതിചലിക്കാനില്ലെന്നും നേതൃത്വം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുന്നത് സംഘടനയുടെ നിലപാടുകളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് സംയുക്ത നീക്കം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

The post എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യം പൊളിഞ്ഞു! പിന്മാറ്റം പ്രഖ്യാപിച്ച് പെരുന്ന; രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ച appeared first on Express Kerala.

Spread the love
See also  110-ൽ നിന്ന് 40 ശതമാനത്തിലേക്ക്! കാർ ഇറക്കുമതി തീരുവയിൽ വൻ ഇളവ് നൽകാൻ കേന്ദ്രം; ആഗോള വാഹന നിർമ്മാതാക്കൾക്ക് നേട്ടം

New Report

Close