
തിരുവനന്തപുരം: വെള്ളറടയിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. വെള്ളറട കാരമൂട് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ലതയുടെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കുത്തിത്തുറന്നാണ് ഏറ്റവും ഒടുവിൽ കവർച്ച നടന്നത്. ഒരു ലക്ഷം രൂപയുടെ നഷ്ടമാണ് വിലയിരുത്തിയത്. കടയിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ പാക്കറ്റുകൾ മുഴുവനായും മോഷ്ടാക്കൾ കൊണ്ടുപോയി. ഇതിന് പുറമെ ബീഡി, സിഗരറ്റ് പാക്കറ്റുകളും കവർന്നിട്ടുണ്ട്. കടയിലുണ്ടായിരുന്ന 35,000 രൂപയും നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. മുൻപും ഇതേ കടയിൽ മോഷണം നടന്നിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ ഒരു മാസത്തിനിടെ വലുതും ചെറുമായ ഇരുപതോളം മോഷണങ്ങളാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചാണ് കവർച്ചകൾ നടക്കുന്നത്. പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ ചെറുതും വലുതുമായ 20 ലേറെ കവര്‍ച്ചകളാണ് പ്രദേശത്ത് നടന്നിരിക്കുന്നത്. കൂടുതലും പൂട്ടിക്കിടക്കുന്ന വീട് ലക്ഷ്യം വെച്ചാണ് കവര്‍ച്ച. കവര്‍ച്ച നടക്കുമ്പോഴെല്ലാം പൊലീസ് പ്രദേശത്തെ സിസിടിവി നിരീക്ഷിച്ച് വരുന്നെങ്കിലും മോഷ്ടാവിനെ പിടികൂടാനായിട്ടില്ല. ലതയുടെ കടയിലെ മോഷണത്തിന് പിന്നാലെ പോലീസ് എത്തി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം തുടങ്ങി.
The post വെള്ളറടയിൽ മോഷണപരമ്പര; പലചരക്ക് കട കുത്തിത്തുറന്ന് ഒരു ലക്ഷത്തിന്റെ കവർച്ച appeared first on Express Kerala.



