loader image
മരുന്ന് കവറിലെ ആ ‘നീല വര’ വെറുതെയല്ല! സാധാരണക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ നിയമം

മരുന്ന് കവറിലെ ആ ‘നീല വര’ വെറുതെയല്ല! സാധാരണക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ നിയമം

ന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇനി മുതൽ എല്ലാ ആന്റിബയോട്ടിക് മരുന്നുകളുടെയും പാക്കറ്റുകൾ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിൽ മാറ്റം വരുത്തും. ഇതിനായി മരുന്ന് കവറുകളിൽ പ്രത്യേക നീല സ്ട്രിപ്പ് നിർബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതിയുടെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു.

ഔഷധ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നത സാങ്കേതിക സമിതിയായ ഡ്രഗ്‌സ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡിന്റെ ശുപാർശ പ്രകാരമാണ് ഈ നടപടി. പുതിയ നിർദ്ദേശപ്രകാരം, മരുന്ന് കവറുകളുടെ ഇടതുവശത്ത് താഴെ നിന്ന് മുകളറ്റം വരെ വിവരങ്ങൾ മറയാത്ത വിധത്തിൽ നീലനിറത്തിലുള്ള വര ഉണ്ടായിരിക്കണം. ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് തടയാനും സാധാരണക്കാർക്ക് ഇവ എളുപ്പത്തിൽ തിരിച്ചറിയാനും ഈ പരിഷ്‌കാരം സഹായിക്കും.

Also Read: ദഹനക്കേടും ഗ്യാസും ഇനി പഴങ്കഥ; അടുക്കളയിലെ ഈ കൂട്ടുകെട്ട് നൽകുന്ന അത്ഭുത മാറ്റങ്ങൾ!

നിലവിൽ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകരുതെന്ന് നിയമമുണ്ടെങ്കിലും ഇത് പലപ്പോഴും ലംഘിക്കപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ നിയന്ത്രണം കർശനമാക്കുന്നത്. കരട് നിർദ്ദേശത്തിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ മന്ത്രാലയം ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

See also  അമേരിക്കൻ യുദ്ധകപ്പൽ കടലിൽ താഴ്ത്തുമെന്ന് ഹൂതികളും, ഇറാനു വേണ്ടി പുതിയ പോർമുഖം

The post മരുന്ന് കവറിലെ ആ ‘നീല വര’ വെറുതെയല്ല! സാധാരണക്കാർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പുതിയ നിയമം appeared first on Express Kerala.

Spread the love

New Report

Close