loader image
മാതൃരാജ്യത്തിന് നന്ദി, പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ കുറിപ്പ്

മാതൃരാജ്യത്തിന് നന്ദി, പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ കുറിപ്പ്

രാജ്യത്തിന്റെ പത്മഭൂഷൺ പുരസ്‌കാര നിറവിൽ മാതൃരാജ്യത്തിന് നന്ദി പറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തോടും സർക്കാരിനോടും ജനങ്ങളോടുമുള്ള കടപ്പാട് അദ്ദേഹം തന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. “മാതൃരാജ്യത്തിന് നന്ദി” എന്ന് തുടങ്ങുന്ന ലളിതമായ കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ സന്തോഷം അറിയിച്ചത്. എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന വലിയ നേട്ടമാണ് ഇത്തവണ ഉണ്ടായത്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, ആർ.എസ്.എസ് നേതാവ് പി. നാരായണൻ എന്നിവർക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. പത്മഭൂഷൺ ബഹുമതിക്ക് അർഹരായ അഞ്ചുപേരിൽ മമ്മൂട്ടിയെ കൂടാതെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉൾപ്പെടുന്നു എന്നത് കേരളത്തിന് ഇരട്ടി മധുരമായി.

The post മാതൃരാജ്യത്തിന് നന്ദി, പത്മഭൂഷൺ നിറവിൽ മമ്മൂട്ടി; സോഷ്യൽ മീഡിയയിൽ തരംഗമായി താരത്തിന്റെ കുറിപ്പ് appeared first on Express Kerala.

See also  ആയുധം വാങ്ങുന്നവരല്ല, വിൽക്കുന്നവർ! കൈയിലുള്ളത് മാക് 10 വേഗതയും റോബോട്ടിക് നായ്ക്കളും; ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ഇന്ത്യൻ പരീക്ഷണങ്ങൾ!
Spread the love

New Report

Close