
കുറഞ്ഞ സമയത്തിനുള്ളിൽ വളരെ കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ ഡെസേർട്ടാണ് കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്. പാൽ തിളപ്പിച്ച് അതിൽ കസ്റ്റാർഡ് പൗഡറും ആവശ്യത്തിന് മധുരവും ചേർത്ത് കുറുക്കിയെടുത്ത ശേഷം, നമുക്ക് ഇഷ്ടമുള്ള പഴവർഗങ്ങൾ ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർക്കാം. വിരുന്നുകാർ വരുമ്പോഴോ അല്ലെങ്കിൽ പെട്ടെന്ന് എന്തെങ്കിലും മധുരം കഴിക്കണമെന്ന് തോന്നുമ്പോഴോ ധൈര്യമായി പരീക്ഷിക്കാവുന്ന ഒരു വിഭവമാണിത്.
ചേരുവകൾ
പാൽ – 1 ലിറ്റർ
കസ്റ്റർഡ് പൗഡർ – 3 ടേബിൾ സ്പൂൺ
പഞ്ചസാര – 3/4 കപ്പ്
സ്ട്രേബെറി – 3/4 കപ്പ്
മുന്തിരി – 3/4 കപ്പ്
ആപ്പിൾ – 3/4 കപ്പ്
വാഴപ്പഴം – 3/4 കപ്പ്
മാങ്ങ – 3/4 കപ്പ്
(ഇഷ്ടമുള്ള ഫ്രൂട്ട്സ് ഉപടോഗിക്കാം)
തയ്യാറാക്കുന്ന വിധം
ഒരു പാൻ എടുത്ത് അതിലേയ്ക്ക് ലിറ്റർ പാൽ ഒഴിച്ച് തിളപ്പിക്കുക. മറ്റൊരു പാത്രത്തിൽ കുറച്ച് പാലെടുത്ത് അതിലേയ്ക്ക് കസ്റ്റാർഡ് പൗഡർ ചേർത്ത് കട്ടയില്ലാതെ ഇളക്കുക. ഇനി തിളച്ച പാലിലേയ്ക്ക് ഈ കസ്റ്റാർഡ് മിശ്രിതം ചേർത്തിളക്കുക. 1 മിനിറ്റ് കഴിഞ്ഞ് പഞ്ചസാരയും ഇതിലേക്ക് ചേർത്തിളക്കുക. നിർത്താതെ ഇളക്കുക ഇല്ലെങ്കിൽ കട്ട പിടിക്കും. കുറുകി വരുമ്പോൾ ഈ മിശ്രിതം തീ ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വയ്ക്കുക. കസ്റ്റർഡ് തണുത്ത ശേഷം ചെറിയ കഷ്ണങ്ങളായി മുറിച്ച് വച്ച ഫ്രൂട്ട്സ് ചേർത്തിളക്കുക. ഇനി ഫ്രിഡ്ജിൽ വച്ച് കുറച്ചുകൂടി തണുപ്പിച്ച ശേഷം ഉപയോഗിക്കാം.
The post വീട്ടിലുണ്ടാക്കാം മനം നിറയ്ക്കും മധുരം; സിമ്പിളായി ഒരു കസ്റ്റാർഡ് ഫ്രൂട്ട് സാലഡ്! appeared first on Express Kerala.



